വിൻഡോസ് 11 ഉപയോക്താക്കൾക്ക് ഈ ആഴ്ച ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ റീസ്റ്റോറിങ്ങുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. കംപ്യൂട്ടർ ഫ്രീസ് ആക്കുന്നതും ചില സന്ദർഭങ്ങളിൽ കമ്പ്യൂട്ടർ പൂർണ്ണമായും ക്രാഷ് ചെയ്യുന്നതും പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതുമായ ഒരു ബഗ് സിസ്റ്റത്തിലുണ്ടെന്ന് കമ്പനി സമ്മതിച്ചു. Windows 11 ആപ്പുകൾ ക്രാഷാകുന്ന ഈ പ്രശ്നം, സിസ്റ്റം റീസ്റ്റോറിലൂടെ നൽകിയ Windows 11 വേർഷൻ 22H2-ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
ഈ ബഗിന്റെ വിശദാംശങ്ങൾ കമ്പനി തങ്ങളുടെ സപ്പോർട്ട് പേജ് വഴി പുറത്ത് വിട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ഒരു പാച്ച് നൽകാൻ കഴിയുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല എന്നും കമ്പനി പറഞ്ഞു. മിക്ക വിൻഡോസ് പതിപ്പുകളെയും പോലെ, പ്രശ്നം ബാധിച്ച ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യാനും ആപ്പ് റീസ്‌റ്റാർട്ട് ചെയ്യാനും കമ്പനി നിദ്ദേശിക്കുന്നു. ഇതോടെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് Windows 11 22H2. മാത്രമല്ല ഇത് ഉപയോക്താക്കൾക്കായി ഒരു കൂട്ടം പുതിയ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ കമ്പനി ബഗിന് ശരിയായ പരിഹാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.