ഐഫോൺ 14 നും ആപ്പിൾ വാച്ചും ഇപ്പോഴും സ്‌കീയർമാരിൽ നിന്നും സ്‌നോബോർഡർമാരിൽ നിന്നും 911 ലേക്ക് തെറ്റായ കോളുകൾ ട്രിഗർ ചെയ്യുന്നു. ഐഫോൺ 14 നിൽ ഉള്ള ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ കാരണം ആണിത് നടക്കുന്നത്. അടുത്തിടെയാണ് ഐഫോൺ 14, ഐഫോൺ 14 പ്രോ, പുതിയതായി ഇറക്കുന്ന ആപ്പിൾ വാച്ച് മോഡലുകൾ എന്നിവയിലേക്ക് ആപ്പിൾ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ അവതരിപ്പിച്ചത്. ന്യൂയോർക്ക് പോസ്റ്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് ക്രാഷ് ഡിറ്റക്ഷൻ കാരണം, ന്യൂയോർക്കിലെ ഗ്രീൻ കൗണ്ടിയിലെയും യുഎസിലെ പെൻസിൽവാനിയയിലെ കാർബൺ കൗണ്ടിയിലെയും ലോക്കൽ സ്കീ റിസോർട്ടുകളിൽ നിന്ന് തെറ്റായ 911 കോളുകൾ നടന്നതായി പറയുന്നുണ്ട്.
ഉപയോക്താവ് പ്രതികരിക്കുന്നില്ലെങ്കിൽ അടിയന്തര സേവനങ്ങളെ സ്വയം തന്നെ അറിയിക്കുന്നത്തിനും അപകടഘട്ടങ്ങളിൽ ഉപയോക്താവിന് ഏറെ പ്രയോജനപ്രദവുമായതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ വർഷം ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിച്ചതു മുതൽ തന്നെ കൊളറാഡോ, മിനസോട്ട, യൂട്ടാ, കാനഡ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രശസ്തമായ സ്കീ റിസോർട്ട് ഏരിയകളിൽ എല്ലാം തന്നെ ഈ പ്രശ്നത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്, മാക്റൂമേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.