200 മില്യൺ ഉപയോക്താക്കളുടെ ഡാറ്റ ട്വിറ്ററിൽ നിന്നും ചോർന്നതായി റിപ്പോർട്ട്
പ്രധാന മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റുഫോമുകളിലൊന്നായ ട്വിറ്ററിൽ നിന്നും 200 മില്യൺ ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. ട്വിറ്റർ ഉപയോക്താക്കളുടെ ഇ മെയിൽ വിലാസങ്ങളാണ് ഹാക്കർമാർ ചോർത്തിയെടുത്തത്. ഇന്റർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിൽ വളരെ ഗൗരവമായി തന്നെ ഇതിനെ കാണേണ്ടതുണ്ട്. ഇന്റർനെറ്റിന്റെ സുരക്ഷയെപ്പറ്റി ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്.
നഷ്ട്ടമായ വിവരങ്ങൾ കാരണം ഹാക്കിങ് , ഫിഷിങ് പോലെയുള്ളവക്ക് സാധ്യതയുള്ളതായും ഇസ്രായേൽ സൈബർ സെക്യൂരിറ്റി നിരീക്ഷണ സ്ഥാപനമായ ഹഡ്സൺ റോക്ക് പറയുന്നുണ്ട്. മാത്രമല്ല അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും വലിയ ഡാറ്റ ചോർച്ചകളിലൊന്നാണിതെന്നും അവർ വ്യക്തമാക്കി. റിപ്പോർട്ടിനെ പറ്റി ഒന്നും തന്നെ ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്റർ ഈ കാര്യം അന്വേഷിക്കുന്നുണ്ടോ എണ്ണത്തിലും വ്യക്തത വന്നിട്ടില്ല. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുൻപ് ആയിരിക്കാം ഇത് സംഭവിച്ചതെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.