ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൌസർ ആണ് ക്രോം. ഇപ്പോൾ ക്രോം ബ്രൗസറിന് കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് സുരക്ഷാ കമ്പനിയായ imperva red മുന്നറിയിപ്പ് നൽകുന്നു. ഈ പ്രശ്നം ഏതാണ്ട് 200 കോടിയോളം ഉപയോക്താക്കളെ ബാധിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്. സി വി ഇ 2022 - 36 - 56 എന്നാണ് ഇതിന്റെ കോഡ്. ക്രോം ബ്രൗസെറിലുപരിയായി ക്രോമിയം കേന്ദ്രീകൃതമായ എല്ലാ ബ്രൗസറുകളെയും ഇത് ബാധിച്ചിട്ടുണ്ടാകും എന്ന് പറയുന്നുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ചിലപ്പോ ചോർത്തപ്പെട്ടേക്കാം. പുതിയ ക്രോം വേർഷനിൽ ഈ പ്രശ്നങ്ങൾക്ക് എല്ലാം തന്നെ പരിഹാരം ഉണ്ടാകുമെന്നും അത് കൊണ്ട് എത്രയും വേഗം ക്രോം അപ്ഡേറ്റ് ചെയ്യാനുമാണ് നിർദ്ദേശിക്കുന്നത്.