2022 ൽ ആകെ ഉപയോഗിച്ച് വിറ്റ ഫോണുകളുടെ എണ്ണം 28.3 കോടി എന്ന റിപ്പോർട്ടുകൾ. കൃത്യമായി നവീകരണം നടത്തിയതും ഉപയോഗിച്ചവയുമാണ് ഈ കണക്കുകളിൽ ഉൾപ്പെടുന്നത്. 2021 ലെ കണക്കിനെ അപേക്ഷിച്ച് 11.5 ശതമാനം വർധനവാണ് 2022 ൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഐ ഡി സി യുടെ റിപ്പോർട്ട് പ്രകാരം 10.3 ശതമാനം വാർഷിക വളർച്ച നിരക്ക് 2021 മുതൽ 2026 വരെ പ്രതീക്ഷിക്കാം. ഇത് പരിസ്ഥിതിയെ സംബന്ധിച്ചോളം വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. കാരണം, ഉപയോഗിച്ച ഫോണുകൾ തന്നെ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ഇ-മാലിന്യം കുറക്കാനും കഴിയും. ഉപയോഗിച്ച ഫോണുകളിൽ ഏറ്റവും കൂടുതൽ പ്രിയമുള്ളത് പ്രീമിയം ഫോണുകൾക്കാണ്. ഇവക്കാണ് ആവശ്യക്കാരേറെയും ഉള്ളത്. ഉപയോഗിച്ച ഫോണുകളുടെ വിപണിയിൽ ഇങ്ങനെ കുതിച്ചു ചാട്ടം ഉണ്ടാകുന്നത് പുതിയ ഫോണുകളുടെ ബ്രാൻഡുകളെയും മറ്റും ബാധിച്ച്ചേക്കാമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.


Image Source : Google