2023 അവസാനത്തോടെ ഇന്ത്യയിലെ 5G സ്മാർട്ട്‌ഫോൺ വിപണി 70 ശതമാനത്തിലധികം (വർഷത്തിൽ) വികസിക്കുമെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി 2020- ന്റെ തുടക്കത്തിൽ നിന്ന് 5G കയറ്റുമതിയിൽ ഇപ്പോൾ 13 മടങ്ങിലധികം വളർച്ച രേഖപ്പെടുത്തി. "2020 ൽ വെറും 4 ശതമാനത്തിൽ നിന്ന് 2023 ൽ 45 ശതമാനത്തിലധികം വിപണി വിഹിതത്തിലേക്ക് എത്തിയതോടെ, 5G സ്മാർട്ട്‌ഫോണുകളുടെ വളർച്ച തീർച്ചയായും ഒരുപാട് മുന്നോട്ട് പോയി," എന്ന് സൈബർ മീഡിയ റിസർച്ച് (CMR) അനലിസ്റ്റ്-ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് (IIG), മെങ്ക കുമാരി പറഞ്ഞു. 2022-ൽ 100-ഓളം 5G സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
2023 ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ സ്‌മാർട്ട്‌ഫോണുകളിൽ 75 ശതമാനവും 5ജി ശേഷിയുള്ളതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു. സാംസങ്, വൺപ്ലസ്, വിവോ എന്നീ ഫോണുകളാണ് 2022 ൽ 5G സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യൻ വിപണിയെ നയിച്ചത്. 5G വാല്യു ഫോർ മണി (10,000-25,000 രൂപ) വില വിഭാഗത്തിൽ, Xiaomi, realme എന്നിവയായിരുന്നു പ്രധാനമായി പുറത്തിറക്കിയ ഫോണുകൾ.