കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ടച്ച് സ്‌ക്രീൻ മാക് കമ്പ്യൂട്ടറുകൾ വിപണിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. OLED ഡിസ്പ്ലേയുള്ള പുതിയ മാക്ബുക്ക് പ്രോ 2025-ലെ ആദ്യത്തെ ടച്ച്സ്ക്രീൻ മാക് ആയിരിക്കുമെന്ന് ബ്ലൂംബെർഗിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ പറയപ്പെടുന്നു. ആപ്പിൾ എഞ്ചിനീയർമാർ ഈ പദ്ധതിയിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ആദ്യമായി നിർമ്മിക്കുന്ന ടച്ച് സ്‌ക്രീൻ മോഡൽ എന്ന നിലയിൽ ഇത് ആപ്പിൾ ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് തന്നെ വേണം കരുതാൻ. 

ആദ്യത്തെ ഡിസൈൻ ഒരു ട്രാക്ക്പാഡും കീബോർഡും ഉള്ള ഒരു പരമ്പരാഗത ലാപ്‌ടോപ്പ് ഡിസൈൻ എന്ന രീതിയിൽ തന്നെ ആകും ഉണ്ടാകുക. എന്നാൽ ഡിസ്‌പ്ലേ ഒരു ഐഫോൺ അല്ലെങ്കിൽ ഐപാഡ് പോലുള്ള ടച്ച് ഇൻപുട്ടിനുള്ള പിന്തുണ നേടുമെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ആപ്പിൾ OLED പാനലുകൾ സ്വീകരിക്കുന്നത് OLED ലാപ്‌ടോപ്പുകളുടെ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കാം. ഈ നീക്കം വരും വർഷങ്ങളിൽ OLED ലാപ്‌ടോപ്പിന്റെ കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പ്രതീക്ഷിക്കാം.


Image Source : Google