ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ ഒക്ടോബർ 26 മുതൽ നവംബർ 25 വരെ കുട്ടികളോടുള്ള ലൈംഗിക ചൂഷണത്തിന്റെയും മറ്റുള്ളവരുടെ നഗ്നത കാണിച്ചതിന്റെയും പേരിൽ ഇന്ത്യയിൽ നിരോധിച്ചത് 45,589 അക്കൗണ്ടുകൾ. ഇത് കൂടാതെ തന്നെ തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ 3,035 അക്കൗണ്ടുകളും നിരോധിച്ചു. ഇങ്ങനെ ഈ സമയത്തിനിടയിൽ 48,624 അക്കൗണ്ടുകളാണ് ഇന്ത്യയിൽ ട്വിറ്റർ ആകെ നിരോധിച്ചത്. 2021 ലെ പുതിയ ഐ ടി നിയമങ്ങൾ പ്രകാരം 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ നിന്നും ആകെ മൊത്തം 755 പരാതികൾ ലഭിച്ചതായും അതിൽ 121 പരാതികൾക്കെതിരെയും നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോടതി ഉത്തരവുകൾക്ക് പുറമെ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളും. ഇതിൽ ഉൾപ്പെടുന്നവയാണ്. പരാതികളിൽ ഭൂരിഭാഗവും ദുരുപയോഗം , ഐ പി അഡ്ഡ്രസുമായി ബന്ധപ്പെട്ടവ, സ്വകാര്യതയുടെ ലംഘനം എന്നിവയെപ്പറ്റിയായിരുന്നു. അത് കൂടാതെ തന്നെ അക്കൗണ്ട് സസ്പെന്ഷന് എതിരായി അപ്പീൽ നൽകിയ 22 പരാതികളും പരിഗണിച്ചതായി ട്വിറ്റർ പുതിയ റിപ്പോർട്ടിലൂടെ പറയുന്നുണ്ട്.