ഏതാനും നാളുകൾക്ക് മുൻപ് ആണ് ജിയോ തങ്ങളുടെ 5ജി നെറ്റ്‌വർക്ക് കേരളത്തിൽ അവതരിപ്പിച്ചത്. കൊച്ചിയിലായിരുന്നു ഇതിന്റെ ഉദ്‌ഘാടന ചടങ്ങുകൾ നടന്നത്. കേരളത്തിന്റെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലും അധികം താമസിയാതെ സംവിധാനം എത്തിക്കുമെന്നും ജിയോ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് 5 ജി സേവനം ലഭ്യമാകണമെങ്കിൽ 5 ജി സപ്പോർട്ടഡ് ആയുള്ള ഫോൺ ആവശ്യമാണെന്ന് മാത്രം. കൊച്ചിയുടെ പരിസര പ്രദേശങ്ങളിലൊക്കെയായി ഇതിനോടകം തന്നെ ഉപഭോക്താക്കൾക്ക് 5 ജി സേവനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 

ജിയോയുടെ ട്രൂ 5 ജി പ്രാപ്തമാക്കാനായി മോട്ടറോള സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ 2 കമ്പനികളുടെയും പങ്കാളിത്തത്തോടെ രാജ്യത്തുടനീളമുള്ള 5 ജി സ്മാർട് ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡേർഡ് അലോൺ സാങ്കേതിക വിദ്യ പിന്തുണക്കുന്നുണ്ട്. 5 ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട് ഫോൺ പുറത്തിറക്കിയ ആദ്യത്തെ ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറിങ്ങ് കമ്പനി (OEM) ആണ് മോട്ടറോള. മാത്രമല്ല മോട്ടറോള അതിന്റെ എല്ലാ 5ജി സ്മാർട് ഫോണുകളിലും 11-13 5 ജി ബാൻഡ്കൾ ഉൾപ്പടെ നല്ല രീതിയിൽ തന്നെ ട്രൂ 5 ജി സപ്പോർട്ട് നൽകുന്നുണ്ട്. ഇത് 5 ജി മേഖലയിൽ തന്നെ ഏറ്റവും ഉയർന്ന രീതിയാണ്. 

മറ്റൊന്നുള്ളത്, മോട്ടറോള ഫോണുകൾ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും തങ്ങളുടെ സിം ജിയോ ആണെങ്കിൽ ജിയോ വെൽക്കം ഓഫറിന് കീഴിൽ 5 ജി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. പക്ഷെ ഉപയോക്തക്കാവ് നിൽക്കുന്ന സ്ഥലം ജിയോ ട്രൂ 5 ജി ഉള്ളതോ അത് പോലെ തന്നെ അതിവേഗം സേവനം പുറത്തിറങ്ങുന്ന പ്രദേശങ്ങളോ ആയിരിക്കണമെന്ന് മാത്രം.