റിലയൻസിനെ വേഗതയേറിയ ഇൻറർനെറ്റ് ടെക്നോളജി ആയ 5ജി സേവനം തൃശ്ശൂരിലും കോഴിക്കോട് നഗരപരിധിയിലും ലഭിച്ചുതുടങ്ങി. തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിൽ മാത്രമാണ് സേവനം ലഭ്യമാക്കുക. ഉടൻതന്നെ ടവറുകളുടെ എണ്ണം വർധിപ്പിക്കുമെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിക്കുമെന്നും കരുതാം. ജനുവരി 10 മുതൽ കോഴിക്കോടും തൃശൂരും ഉള്ള ജിയോ ഉപഭോക്താക്കൾക്ക് അധികചെലവുകൾ ഒന്നും തന്നെ ഇല്ലാതെ ജിയോ ട്യൂ 5ജി ഉപയോഗിക്കാൻ കഴിയും. നിലവിലുള്ള 4ജി സിം മാറ്റാതെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് 5ജി ഉപയോഗിക്കാൻ കഴിയും മാത്രമല്ല ഇത് അൺലിമിറ്റഡും ആയിരിക്കും എന്നത് കൂടാതെ 1 ജി ബി പി എസ് വേഗതയും ലഭിക്കും. 4ജി നെറ്റ്‌വർക്ക് ആശ്രയിക്കാത്ത, സ്റ്റാൻഡേർഡ് ഫൈവ് ജി നെറ്റ്‌വർക്ക് നൽകിയ ഏക കമ്പനിയാണ് ജിയോ.  

സ്റ്റാൻഡ് എലോൺ 5ജി ഉപയോഗിച്ച് കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ ടു മെഷീൻ ലേണിങ്, ഫൈവ് ജി വോയിസ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്ക് സ്ലൈസിങ് തുടങ്ങിയ സേവനങ്ങൾ നൽകാൻ ഇതുവഴി കഴിയും.5ജി നെറ്റ്‌വർക്ക് ഉപയോഗിക്കാൻ ഇത് സപ്പോർട്ട് ചെയ്യുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അല്ലെങ്കിൽ കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് ആയ 239 രൂപയോ അതിനുമുകളിലുള്ള റീചാർജ് ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജ് ഉള്ള സ്ഥലത്താണ് കൂടുതൽ സമയം എങ്കിൽ ജിയോ വെൽക്കം ഓഫറും ലഭിക്കും.

5ജി നെറ്റ്‌വർക്ക് ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന്റെ ഫോൺ ഫൈവ് ജി പിന്തുണയ്ക്കുന്നത് ആകണം. ഇത് ലഭ്യമാണോ എന്ന് അറിയാൻ വേണ്ടി ഫോണിലെ സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‌വർക്ക് ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുത്തതിനു ശേഷം, നെറ്റ്‌വർക്ക് ടൈപ്പ് തുറക്കുമ്പോൾ 5ജി ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ ഇതിൽ 5ജി പിന്തുണയ്ക്കുന്നു എന്ന് മനസ്സിലാക്കാം. ജിയോ വെൽക്കം ഓഫർ ലഭിച്ചിട്ടുണ്ടെങ്കിൽ മൈ ജിയോ ആപ്പ് തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽക്കം ഓഫർ എന്ന ബാനർ നമുക്ക് കഴിയും. ഇത് കാണുന്നുണ്ടെങ്കിൽ ഓഫർ ലഭിച്ചു എന്നതാണ് അർത്ഥം ഇൻട്രസ്റ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് കൊണ്ട് ഈ ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യാം.