ജിയോയ്ക്ക് പിന്നാലെ 5ജി സേവനങ്ങളിൽ സജീവമായി എയർടെലും രംഗത്ത്. ജിയോയുടെ പ്രധാന എതിരാളിയാണ് ഭാരതി എയർടെൽ. 5ജി എന്ന് പേരിട്ടിരിക്കുന്ന എയർടെലിന്റെ 5ജി സേവനത്തിന് കൊച്ചിയിൽ ഔദ്യോധികമായി തുടക്കം കുറിച്ചു. അടുത്ത ഘട്ടത്തിൽ കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ 5ജി സേവങ്ങൾ ലഭ്യമാക്കുമെന്ന് ഭാരതി എയർടെൽ കേരള സി ഒ ഒ അമിത് ഗുപ്ത അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളായ കടവന്ത്ര, പനമ്പള്ളി നഗർ, കലൂർ, കച്ചേരിപ്പടി, ഇടപ്പള്ളി, പാലാരിവട്ടം വൈറ്റില, തോപ്പുംപടി, രവിപുരം എന്നിവ ഉൾപ്പെടെ പതിനഞ്ചോളം സ്ഥലങ്ങളിലാണ് 5ജി സേവങ്ങൾ ലഭ്യമാകുക. നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് അനുസരിച്ച് സേവനം നഗരം മുഴുവൻ ലഭ്യമാകും. 5ജി മൊബൈൽ ഫോണുകളിൽ, 4ജി സിം ഉപയോഗിക്കുന്നവർക്ക് നിലവിലെ പ്ലാനുകൾ ഉപയോഗിച്ച് സിം മാറാതെ തന്നെ 5ജി സേവനം ഉപയോഗിക്കാം. 4ജി നെറ്റ്‌വർക്ക്നേക്കാൾ ഏതാണ്ട് 30 ഇരട്ടിയോളം വേഗമാണ് 5ജി നെറ്റ്‌വർക്ക് വഴി ലഭിക്കുക. അതായത് സെക്കൻഡിൽ 1.2 ജി ബി വരെ വേഗമാണ് കമ്പനി പറയുന്നത്.


Image Source : Google