സൈബർ-സുരക്ഷാ സേവന ദാതാക്കളായ നോർട്ടൺ ലൈഫ് ലോക്കിന്റെ 6,000-ത്തിലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകളും ഡാറ്റയും ഹാക്ക് ചെയ്യപ്പെട്ടു. ടെക് ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് ഹാക്ക് ചെയ്യപ്പെട്ട ഡാറ്റയിലൂടെ ഹാക്കർമാർക്ക് അവരുടെ പാസ്‌വേഡ് മാനേജർമാരെ ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കാം. നോർട്ടൺ ലൈഫ്‌ലോക്കിന്റെ മാതൃ കമ്പനിയായ ജെൻ ഡിജിറ്റൽ ഉപഭോക്താക്കൾക്ക് അയച്ച നോട്ടീസിൽ, ക്രെഡൻഷ്യൽ സ്റ്റഫിംഗ് ആണ് ഡാറ്റാ ലംഘനത്തിന് കാരണമായത് എന്ന് പറഞ്ഞു. അക്കൗണ്ടുകൾ അപഹരിക്കപ്പെട്ട ഏകദേശം 6,450 ഉപഭോക്താക്കൾക്ക് ജെൻ ഡിജിറ്റൽ ഇതിനോടകം തന്നെ ഡാറ്റാ ലംഘനവുമായി ബന്ധപ്പെട്ട നോട്ടീസ് അയച്ചു കഴിഞ്ഞു. ഉപഭോക്താക്കളുടെ പാസ്‌വേഡുകൾ ഹാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും പുതിയ സംഭവങ്ങളിലൊന്നാണിത്. അടുത്തിടെ നടന്ന ഒരു ഡാറ്റാ ലംഘനത്തിൽ, "ഉപഭോക്താക്കളുടെ വോൾട്ട് ഡാറ്റയുടെ ഒരു ബാക്കപ്പ് പകർത്താൻ" ഹാക്കർമാർക്ക് കഴിഞ്ഞതായി എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് മാനേജർ ലാസ്റ്റ്പാസ് കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു.