വിൻഡോസ് 7, വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള കംപ്യൂട്ടറുകളിൽ ഇനി മുതൽ ഗൂഗിൾ ക്രോം തങ്ങളുടെ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. വിൻഡോസ് ന്റെ തന്നെ പഴയ വേർഷനുകളായ വിൻഡോസ് 7, വിൻഡോസ് 8, വിൻഡോസ് 8.1 എന്നിവ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിൾ ഔദ്യോധികമായി തന്നെ അറിയിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 7 ന് ക്രോം തങ്ങളുടെ പുതിയ വേർഷൻ ആയ v110 പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത് അതിന് ശേഷം പഴയ വേർഷനുകളിൽ സേവനങ്ങൾ ചിലപ്പോൾ പൂർണ്ണമായും അവസാനിപ്പിച്ചേക്കാം.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ഏറ്റവും കൂടുതൽ ആരാധകരുള്ളതുമായ ബ്രൗസർ ആണ് ഗൂഗിൾ ക്രോം. അത് മാത്രമല്ല സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന ബ്രൗസറും ഗൂഗിൾ ക്രോം തന്നെയാണ്. വിൻഡോസ് 10 ന് മുകളിലേക്കാകും ഇനി മുതൽ ഗൂഗിൾ ക്രോം ലഭ്യമാകുക. സുരക്ഷാ വീഴ്ചകൾക്കനുസരിച്ച് നിരന്തരമായി അപ്ഡേറ്റുകളും ഗൂഗിൾ ക്രോം പുറത്തിറക്കാറുണ്ട്.