ഇന്ത്യയിലുടനീളം ഇൻറർനെറ്റിന്റെ ആഴത്തിലുള്ള ഉപയോഗത്തോടൊപ്പം തന്നെ, ഓൺലൈൻ തട്ടിപ്പുകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. OTP വഴിയുള്ള തട്ടിപ്പുകളും UPI വഴിയുള്ള തട്ടിപ്പുകളും വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, ഇപ്പോൾ PTI യുടെ റിപ്പോർട്ട് അനുസരിച്ച്, താനെയിൽ നിന്നുള്ള ഒരാൾ റിമോട്ട് ആക്‌സസ് ആപ്പ് വഴി തട്ടിപ്പിന് ഇരയായിരിക്കുകയാണ്, തന്റെ ഫോണിൽ AnyDesk ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. TV യുടെ പ്രശ്നം പരിഹരിക്കുന്നതിനായി ആണ് ഈ ആപ്പ് കണക്ട് ചെയ്തതെന്നാണ് റിപോർട്ടുകൾ. ഇന്നത്തെ വിദൂര തൊഴിൽ അന്തരീക്ഷത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഉപഭോക്തൃ പിന്തുണയും വിദൂര മാർഗനിർദേശവും നൽകുന്നതിൽ AnyDesk-ന്റെ പ്രാധാന്യം വളരെ വലുതാണ്.
എന്നാൽ ഓൺലൈൻ തട്ടിപ്പുകാർ ഈ ആപ്പിലെ സേവനം ഉപയോഗിച്ചാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തിട്ടുള്ളത്. ചിതൽസർ പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ജനുവരി 14 ന്, തന്റെ TV ക്ക് പ്രശ്‌നം നേരിട്ടപ്പോൾ തന്റെ ടിവി സേവന ദാതാവിനെ വിളിച്ചപ്പോഴാണ് സംഭവം നടന്നത്. പരാതി പ്രകാരം, തന്റെ സ്‌ക്രീനിൽ നിന്ന് തന്റെ സേവന ദാതാവിന്റെ വിശദാംശങ്ങൾ നഷ്ടപ്പെട്ടതായി ഇയാൾ കണ്ടെത്തിയിരുന്നു. ടിവി സർവീസ് പ്രൊവൈഡറുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അജ്ഞാത നമ്പറിൽ നിന്ന് രണ്ടാമത് വിളിച്ചത്. AnyDesk ആപ്പ് ഡൗൺലോഡ് ചെയ്യാൻ വിളിച്ചയാൾ നിർദ്ദേശിച്ചു. ഒന്നും സംശയിക്കാതെ അയാൾ നിർദ്ദേശിച്ച പ്രകാരം ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തുന്നതും പരാതി നൽകുന്നതും. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 420 (cheating), ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് തട്ടിപ്പു നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇവരെ ഇതുവരെയും കണ്ടെത്തനായിട്ടില്ല.