പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ടൊയോട്ട ഇന്ത്യയിൽ നിന്നും നിരവധി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. കമ്പനിയുടെ ഉന്നതതല അധികാരികളെയും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെയും (CERT-In) ഇതിനോടകം തന്നെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ഡാറ്റ ആണ് ചോർന്നതെന്നോ? ഈ പ്രശ്നം തങ്ങളുടെ എത്ര ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്നോ കമ്പനി ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ, നിങ്ങൾ ഒരു ടൊയോട്ട ഉപഭോക്താവ് ആണെങ്കിൽ ചിലപ്പോൾ നിങ്ങളുടെ വിവരങ്ങളും നഷ്ട്ടമായെന്നിരിക്കാം. 

നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ച്, ഓൺലൈൻ പണം തട്ടിപ്പും, ഫിഷിങ് പോലെയുള്ള കുറ്റകൃത്യങ്ങളും ഹാക്കേഴ്‌സിന് ചെയ്യുവാൻ കഴിയും. തങ്ങളുടെ സേവന ദാതാവുമായി ചേർന്ന് കൊണ്ട് പ്രശ്നം അന്വേഷിച്ച് വരികയാണെന്ന് പറയുന്നതോടൊപ്പം തന്നെ, ബുദ്ധിമുട്ട് നേരിട്ടതിൽ ഉപഭോക്താക്കളോട് കമ്പനി ക്ഷമാപണവും നടത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ടൊയോട്ട ടി-കണക്ട് ആപ്പിൽ നിന്നും ഇത് പോലെ തന്നെ ഉപഭോക്താക്കളുടെ ഇ മെയിൽ ഐ ഡി യും കസ്റ്റമർ മാനേജ്‌മെന്റ്റ് നമ്പറും ലീക് ആയതായും റിപോർട്ടുകൾ വന്നിരുന്നു.