ആരാധകരേറെയുള്ള മികച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിൽ നിന്നും അക്കൗണ്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ നഷ്ടമായതും, പ്രതിസന്ധി നേരിടുന്നതും യു കെ യിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് യു കെ യിൽ നിന്ന് മാത്രം 5 ലക്ഷത്തോളം സബ്സ്ക്രൈബർമാരെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായത്. കൂടാതെ 2023 ൽ രണ്ട് ലക്ഷം സബ്സ്ക്രൈബർമാരെക്കൂടി നഷ്ടമാകുമെന്നാണ് അനാലിസിസ് റിപ്പോർട്ടുകളിൽ പറയുന്നത്. സബ്സ്ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ കഴഞ്ഞ വർഷം കമ്പനി ജീവനക്കാരുടെ എണ്ണവും കുറച്ചിരുന്നു. 

ഈ പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ പാസ്സ്‌വേർഡ് ഷെയറിങ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാങ്ങൾ എടുക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇനി മുതൽ സ്വന്തം വീട്ടിലുള്ളവർ അല്ലാത്തവരുമായി അക്കൗണ്ട് ഷെയർ ചെയ്യുന്നത് നിർത്തലാക്കാൻ പോകുന്നുവെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇത് ഉടൻ തന്നെ നടപ്പിലാക്കാനും സാധ്യത ഉണ്ട്. നിലവിൽ ഉള്ള സുബ്സ്ക്രിപ്ഷൻ നിരക്കിൽ മാറ്റം വരുത്താനും സാധ്യത ഉണ്ട്. പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിൽ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.