നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത പേയ്മെന്റ് സംവിധാനമാണ് യു പി ഐ. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ആയി പണമിടപാട് നടത്തനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇത് വികസിപ്പിച്ചെടുത്തത്. എന്നാൽ പുതുവത്സര രാവിൽ യു പി ഐ ആശ്രയിച്ചവർക്കെല്ലാം തന്നെ നിരാശയായിരുന്നു ഫലം. ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന സമയത്ത് തന്നെയാണ് യു പി ഐ യുടെ പ്രവർത്തനം നിലച്ചത്. കയ്യിൽ പണം കരുതാതിരുന്നവർക്കെല്ലാം വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. 

സാധാരണക്കാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയ പ്രശ്നം കുറെ മണിക്കൂറുകൾക്ക് ശേഷമാണ് പരിഹരിക്കപ്പെട്ടത്. ഇടപാടിൽ പ്രശ്നം നേരിട്ടത് പലരും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും പങ്ക് വെച്ചിട്ടുണ്ടായിരുന്നു. ഓൺലൈൻ പ്രശ്നങ്ങൾ കണ്ടെത്തുന്ന ഡൗൺഡിറ്റക്ടർ ന്റെ റിപ്പോർട്ട് പ്രകാരം 57% ആളുകൾ യു പി ഐ പേയ്‌മെന്റുകളിൽ നേരിട്ട പ്രശ്നങ്ങളെ പറ്റിയും, 37% ശതമാനം പേർ തങ്ങളുടെ പേയ്‌മെന്റുകൾക്ക് ഇടയിലുണ്ടായ പ്രശ്നങ്ങളെപ്പറ്റിയും, 11 ശതമാനം ആളുകൾ പണം കൈമാറ്റം ചെയ്യുന്നതിൽ സംഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റിയും പരാതി അറിയിച്ചു.