ഓൺലൈൻ തട്ടിപ്പ്, ഡൊമൈൻ, കോപ്പിറൈറ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ഇന്റർനെറ്റ് കോടതികൾ കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് ചൈന. 2023 എ ഐ കണ്ടുപിടുത്തങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വർഷമാകുമെന്ന് കരുതാം. സ്മാർട് കോടതികൾക്ക് 2026 നോട് കൂടെ തന്നെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം. വിർച്വൽ കോടതികൾ ഇതിനോടകം തന്നെ ചൈനയിൽ പ്രവർത്തിക്കുന്നുണ്ട്. 2016 ൽ ചീഫ് ജസ്റ്റിസ് ആയ ക്വിയാങ് ഷൗ ന്റെ അഭിപ്രായത്തിൽ, നീതിനിർവഹണ സംവിധാനത്തിന്റെ പക്ഷപാതരാഹിത്യവും കാര്യക്ഷമതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിന് ടെക്നോളജി ശക്തി പകരുന്ന സ്മാർട് കോടതികൾ വേണമെന്ന് ആയിരുന്നു.
അത് മാത്രമല്ല ഇതിനോടൊപ്പം തന്നെ റോബോട്ട് റിസെപ്ഷനുകളും മറ്റും വഴി ഓൺലൈൻ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ശബ്ദം തിരിച്ചറിഞ്ഞുള്ള റെക്കോർഡിങ് കൊണ്ട് വന്നതോട് കൂടി ഇതിനൊയൊക്കെ എഴുതി രേഖകളാക്കി വെക്കേണ്ട ജോലിയും അവസാനിച്ചെന്ന് മാത്രമല്ല, ആവശ്യമുള്ള വിവരങ്ങൾ അനായാസമായി എടുക്കാനും കഴിയും. ഇതോടു കൂടി വക്കീൽ മാരുടെയും മാറ്റ് ജീവനക്കാരുടെയും ജോലിയും നഷ്ട്ടമായേക്കാം. നിർമ്മിത ബുദ്ധി നിയന്ത്രിക്കുന്ന ഒരു ലോകത്തേക്ക് നമ്മൾ വളരെയധികം അടുത്ത് കൊണ്ടിരിക്കുകയാണ്.