ഏറെ ആരാധകരുള്ളതും വളരെയധികം ജനശ്രദ്ധ നേടിയതുമായ വീഡിയോ ഷെയറിങ് ആപ്പ് ആയിരുന്നു ടിക് ടോക്. നേരത്തെ തന്നെ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ആപ്പിന് ഇപ്പോൾ ഇതാ യു എസിലും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോട് കൂടി ആപ്പിന്റെ നിലനിൽപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യു എസ് സർക്കാർ പുറത്തിറക്കുന്ന ഒരു ഡിവൈസുകളിലുംടിക് ടോക് ഉപയോഗിക്കാൻ പാടില്ല എന്ന നിയമത്തിൽ കഴിഞ്ഞ ദിവസം യു എസ് പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പു വെച്ചു . ചൈനീസിലെ വലിയ ടെക് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്.
യു എസിൽ യുവാക്കൾ ഉൾപ്പടെ ഒട്ടനവധി ആളുകളാണ് വീഡിയോ ഷെയറിങ്ങിനായും മറ്റും ടിക് ടോക് ഉപയോഗിക്കുന്നത്. ആപ്പ് വഴി ധാരാളം വിവരങ്ങൾ ചോർന്നു പോകുന്നുണ്ടെന്നും ഇത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചരണത്തിനുള്ള വഴിയായി മാറുമെന്നും ഭരണകൂടം സംശയിക്കുന്നുണ്ട്. ഇതിനു പുറമെ മാധ്യമങ്ങൾക്ക് വാർത്തകൾ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിനായി ടിക് ടോക് വിവരങ്ങൾ ഉപയോഗിച്ചിരുന്നെന്ന് കമ്പനി തന്നെ പറയുകയും ചെയ്തിരുന്നു. യു എസ് ജനപ്രതിനിധി സഭയിലും സെനറ്റിലും ടിക് ടോക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.