മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് അജ്നാലെൻസ്. ലോകത്തെ പ്രധാന ടെക്‌നോളജി ഷോ ആയ സിഇഎസിൽ (കൺസ്യൂമർ ഇലക്ട്രോണിക് ഷോ) അജ്നാഎക്സ്ആർ എന്ന ഹെഡ് സെറ്റിനാണ് സി ഇ എസ് ഇന്നവേഷൻ 2023 ഓണറീ അവാർഡ് ലഭിച്ചത്.ഇത് വരെ ഹെഡ്സെറ്റുകൾ പുറത്തിറക്കിയതിൽ ഏറ്റവും നൂതനമായതും ഫീച്ചറുകൾ കൂടുതലുമുള്ള വിഭാഗമാണ് ഇതെന്ന് ബിസിനസ്സ് ടുഡേ പറയുന്നു. ക്വൽകം എക്സ് ആർ 2 ചിപ്പാണ് അജ്നാ എക്സ് ആറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇഷ്ടാനുസരണം ക്രമീകരിക്കാൻ കഴിയുന്ന ഐ പി ഡി 60 - 68 എം എം ലെൻസും ഡയോപ്റ്റർ സപ്പോർട്ടും, 2 ആർജിബി ക്യാമറയും ഈ ഹെഡ്സെറ്റിനുണ്ട്. 

5500 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി കപ്പാസിറ്റി. ഇത് കൊണ്ട് 3 മണിക്കൂർ വരെ ഹെഡ്സെറ്റ് പ്രവർത്തിപ്പിക്കാനാകുമെന്ന് കരുതാം.390 ഗ്രാം ഭാരമാണ് അജ്നാഎക്സ് ആറിനുള്ളത്. 2.1 ഇഞ്ച് എഫ് എൽസിഡി ഡിസ്പ്ലേ, 95-108 ഡിഗ്രിയാണ് പോയിന്റ് ഓഫ് വ്യൂ. ഫോവിയേറ്റഡ്‌ റെൻഡറിങ് സപ്പോർട്ടും സ്‌ക്രീനിന് 90 ഹെട്സ് റിഫ്രഷിങ് റേറ്റും ആണുള്ളത്. ഈ ഗ്ളാസ്സിന് റെഗുലർ വേർഷനും, ഇത് കൂടാതെ 5 കെ റെസലൂഷനും ഉണ്ട്. ഇതോട് കൂടി ഒരു മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് നിർമ്മിക്കുക എന്നതിലുപരി അതിന് മികച്ച ഒരു അവാർഡും നേടിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ അജ്നാലെൻസ്.


Image Source : Google