ഐ ഫോൺ 14 ന് പുറമെ ആൻഡ്രോയിഡ് ഫോണുകളിലും സാറ്റലൈറ്റ് കണക്ടിവിറ്റി കൊണ്ടുവരുന്നു എന്ന് റിപ്പോർട്ടുകൾ. അടിയന്തര സമയങ്ങളിലും മൊബൈൽ നെറ്റ്‌വർക്ക് കണക്ഷൻ ലഭിക്കാത്ത സാഹചര്യങ്ങളിലും ഉപയോക്താക്കൾക്ക് ഏറെ ഉപയോഗപ്രദമായ ഒന്നാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ. ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 14 ന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എന്ന ഫീച്ചർ. ഇത് ആരാധകർക്കിടയിൽ ഒരുപാട് നല്ല അഭിപ്രായവും ഉണ്ടക്കി. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണിലും സാറ്റലൈറ്റ് കണക്റ്റിവിറ്റി വരുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. കാടുകളിലും മറ്റ് മലയോര പ്രദേശങ്ങളിലും മറ്റ് റേഞ്ച് കിട്ടാത്ത സ്ഥലങ്ങളിലുമെല്ലാം ഉപയോഗിക്കാൻ കഴിയുന്ന ഒരു ജീവൻരക്ഷാ അല്ലെങ്കിൽ സുരക്ഷാ സംവിധാനം ആയാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കുന്നത്. 

സാറ്റലൈറ്റ് ഫോൺ കമ്പനിയായ ഇറിഡിയവും ക്വാൽകോം ചിപ്പ് നിർമ്മാതാക്കളും സംയോജിച്ച് കൊണ്ടാണ് ആൻഡ്രോയ്ഡിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കൊണ്ടുവരാൻ ഒരുങ്ങുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും സാറ്റലൈറ്റുകൾ വഴി സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയും. ആദ്യഘട്ടങ്ങളിൽ മുൻതിയ ഇനം ആൻഡ്രോയ്ഡ് ഫോണുകളിൽ ആകും ഈ സൗകര്യം ലഭിക്കുക. സ്നാപ്ഡ്രാഗൺ സാറ്റലൈറ്റ് എന്നാകും ആൻഡ്രോയ്ഡിൽ സാറ്റലൈറ്റ് കണക്ടിവിറ്റിയെ അറിയപ്പെടുക. ലാപ്ടോപ്പിലും ടാബുകളിലും ഉടൻ ഈ ഫീച്ചർ കൊണ്ട് വരൻ ക്വാൽ കോം ഒരുങ്ങുന്നുവെന്നാണ് റിപോർട്ടുകൾ.