ഡെലിവറി പങ്കാളികൾക്കും അവരുടെ ആശ്രിതർക്കും വേണ്ടി സ്വിഗ്ഗി ആംബുലൻസ് സേവനങ്ങൾ ഇപ്പോൾ ലഭ്യമാക്കിയിരിക്കുകയാണ്. ടോൾ ഫ്രീ നമ്പർ വഴിയോ ആപ്പിലെ SOS ബട്ടണിൽ ടാപ്പുചെയ്യുന്നതിലൂടെയോ ഡെലിവറി പങ്കാളികൾക്ക് ആംബുലൻസ് സേവനത്തിൽ എത്തിച്ചേരാനാകും. നിലവിലെ സാഹചര്യം അനുസരിച്ച് ശരാശരി പ്രതികരണ സമയം 12 മിനിറ്റാണ്. 2020-21ൽ 77 ലക്ഷം തൊഴിലാളികൾ ഇന്ത്യയുടെ ഗിഗ് എക്കണോമിയിൽ ഏർപ്പെട്ടിരുന്നുവെന്നും 2029-30 ആകുമ്പോഴേക്കും 2.35 കോടി തൊഴിലാളികളിലേക്ക് ഇത് വ്യാപിക്കുമെന്നും നിതി ആയോഗിന്റെ പഠനം അടുത്തിടെ കണക്കാക്കിയിരുന്നു. ഡെലിവറി ബോയ്‌സ്, ക്ലീനർമാർ, കൺസൾട്ടന്റുകൾ, ബ്ലോഗർമാർ തുടങ്ങിയവരെല്ലാം ഗിഗ് എക്കണോമിയുടെ ഭാഗമാണ്, കൂടാതെ നേരത്തെ മുതൽ നില നിന്നിരുന്ന മുതലാളി - തൊഴിലാളി സംബ്രദായത്തിന് പുറത്ത് ഉപജീവനമാർഗങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ സാമൂഹിക സുരക്ഷ, ഗ്രാറ്റുവിറ്റി, മിനിമം വേതന സംരക്ഷണം, ജോലി സമയം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നുണ്ട്. ഈ പ്രക്രിയയ്ക്ക് ഡോക്യുമെന്റേഷന്റെ ഒന്നും തന്നെ ആവശ്യമില്ല, സർവീസ് ഉപയോഗിക്കുന്നതിനായി ഡെലിവറി എക്‌സിക്യൂട്ടീവുകൾക്ക് അവരുടെ ഐഡി സ്ഥിരീകരിക്കേണ്ടതുണ്ട്.