വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ച് പറ്റുകയും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതുമായി മാറിയ ബ്രാൻഡ് ആണ് ആപ്പിൾ. ഇത്ര വേഗത്തിൽ കമ്പനി വളരാനും ബിസിനസ് ലോകത്ത് വേഗത്തിൽ ഉയരാനും കാരണം ഇതിന്റെ തലവനായ ടിം കുക്ക് തന്നെയാണ്. തങ്ങൾക്ക് കിട്ടുന്ന ശമ്പളം കുറവാണെന്ന് ആളുകൾ പരാതി പറയുന്ന ഈ കാലത്ത് തനിക്ക് കിട്ടുന്ന ശമ്പളം വളരെ കൂടുതലാണെന്നും ഇത്ര ശമ്പളം തനിക്കാവശ്യമില്ലെന്നുമാണ് ടിം കുക്ക് പറയുന്നത്. ആപ്പിൾ കമ്പനിയുടെ സിഇഒ അല്ലെങ്കിൽ മേധാവിയാണ് ടിം കുക്ക്.
ഇതുമായി ബന്ധപ്പെട്ട ടിം കുക്കിന്റെ ശമ്പളം 40% - 49% വെട്ടി കുറച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. 2022 ൽ ടിം കുക്കിന് ശമ്പളമായി ലഭിച്ചത് 9.94 കോടി ഡോളർ ആയിരുന്നു. 2021 ൽ ആകട്ടെ അത് 9.87 കോടി ഡോളറായി.എന്നാൽ ഇത്തവണ 4.9 കോടി ഡോളറാണ് ടിം കുക്കിന് ശമ്പളമായി നൽകുക എന്നാണ് കമ്പനി പറയുന്നത്. ഇതിൽ 30 ലക്ഷം ഡോളർ അടിസ്ഥാനശമ്പളവും 60 ലക്ഷം ഡോളറും ബോണസും ആണ്. ടിം കുക്ക് 2011 ലാണ് ആപ്പിളിന്റെ സി എ ഒ ആയി ചുമതലയേറ്റത്.
Image Source : Google