എല്ലാ ഉപയോക്താക്കൾക്കും പ്രോക്സി സെർവറിലൂടെ വാട്സ്ആപ്പ് സേവനം ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. വാട്സ്ആപ്പ് നിരോധിക്കപ്പെട്ട രാജ്യങ്ങളിലും ഇൻറർനെറ്റ്  ലഭ്യമല്ലാത്ത മറ്റ് സ്ഥലങ്ങളിലും ഉപയോക്താക്കളെ സഹായിക്കാനാണ് പുതിയ രീതി ഉപയോഗിക്കുന്നത്. ഒരു ഉപയോക്താവിനും ഇന്റെർനെറ്റിനും പ്രോക്സി സെർവറിനും ഇടയിലുള്ള പ്രോക്സി സെർവറിന് സ്വന്തമായി ഒരു IP വിലാസമുണ്ടാകും, ഈ സേവനം ആക്സസ് ചെയ്യുന്നതിന് ഒരാളുടെ കമ്പ്യൂട്ടറിൽ നിന്നോ മൊബൈലിൽ നിന്നോ ഉള്ള ട്രാഫിക് ആ സെർവറിലൂടെ റൂട്ട് ചെയ്യപ്പെടും, ഒരു നെറ്റ്‌വർക്കിലെ വെബ്സൈറ്റുകളിലേക്ക് ഉള്ള ബ്ലോക്കുകൾ മറികടക്കാൻ വേണ്ടിയാണ് സാധാരണയായി പ്രോക്സി സെർവറുകൾ ഉപയോഗിക്കുന്നത്. വോളണ്ടിയർമാരും ഓർഗനൈസേഷനുകളും ചേർന്ന് സജ്ജമാക്കി എടുത്ത ഇത്തരം സെർവറുകൾ വഴി ആർക്കും വാട്സ് ആപ്പിലേക്ക് കണക്ട് ചെയ്യാൻ കഴിയുന്നതാണ്. ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റിൽ പ്രോക്സി സെർവറുകൾ വഴി സന്ദേശങ്ങൾ പങ്കിടുമ്പോൾ, പ്രധാനപ്പെട്ടതും വ്യക്തിപരവുമായ മെസ്സേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപെടുമെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്.