ജനപ്രിയ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 'വേരിഫിക്കേഷൻ ഫോർ ഓർഗനൈസേഷൻസ്' ഫീച്ചർ കൊണ്ട് വരുന്നതിനായി പദ്ധതിയിടുന്നു. ഈ ഫീച്ചറിനെ മുൻപ് 'ബ്ലൂ ഫോർ ബിസിനസ്' എന്നാണ് വിളിച്ചിരുന്നത്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ, ആപ്ലിക്കേഷനുകൾ അവലോകനം ചെയ്യുമെന്നും, പരിമിതമായ ഒരു കൂട്ടം ഓർഗനൈസേഷനുകളെ ഈ സവിശേഷത ഉപയോഗിക്കാൻ അനുവദിക്കുമെന്നും പറഞ്ഞു. 'ബ്ലൂ ഫോർ ബിസിനസ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന 'വേരിഫിക്കേഷൻ ഫോർ ഓർഗനൈസേഷൻസ്' ഞങ്ങൾ ഉടൻ ആരംഭിക്കുമെന്നും, ഞങ്ങളുടെ വെയിറ്റിങ് ലിസ്റ്റ് വഴി നിങ്ങൾക്ക് നേരത്തെയുള്ള ആക്‌സസ്സിനായി അപേക്ഷിക്കാം.
"ഞങ്ങൾ ആപ്ലിക്കേഷനുകൾ അവലോകനം ചെയ്യുകയും വരും ആഴ്ചകളിൽ റോളിംഗ് അടിസ്ഥാനത്തിൽ ഒരു പരിമിത ഗ്രൂപ്പിലേക്ക് ആക്സസ് തുറക്കുകയും ചെയ്യുമെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ ട്വിറ്റർ ലക്ഷ്യമിടുന്നത് ബിസിനസുകൾക്ക് അവരുടെ സ്വന്തം ഓർഗനൈസേഷനുകൾക്കുള്ളിൽ ട്വിറ്റർ ൽ നെറ്റ്‌വർക്കുകൾ സൃഷ്ടിക്കുന്നത് സാധ്യമാക്കുക എന്നതാണ്. ഒരു സബ്‌സ്‌ക്രൈബർ എന്ന നിലയിൽ, നിങ്ങൾക്കും നിങ്ങളുടെ ബിസിനസ്സിനും, ബിസിനസ്സ് അക്കൗണ്ടുകളും, അഫിലിയേഷൻ ബാഡ്ജുകളും ഞങ്ങളുടെ സെൽഫ് സെർവ് അഡ്മിനിസ്ട്രേറ്റീവ് പോർട്ടലിലൂടെ ലഭിക്കും, എന്നും കമ്പനി പറയുന്നു.
Image Source : Google