ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യം ചെയ്യുന്നവർക്ക്, 18 വയസ്സിന് താഴെയുള്ള യൂസേഴ്സിലേക്ക് പരസ്യം എത്തുന്നതിനുള്ള ഓപ്ഷനായ ജെന്റർ ഓപ്ഷൻ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നിരവധി പുതിയ അപ്‌ഡേറ്റുകൾ തങ്ങളുടെ പരസ്യ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതായി മെറ്റ പ്രഖ്യാപിച്ചു. ഒരു ബ്ലോഗ് പോസ്റ്റിലൂടെ ആണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി മുതൽ, പരസ്യം ചെയ്യുന്നവർക്ക് കൗമാരക്കാരിലെത്താൻ പ്രായവും സ്ഥലവും മാത്രമേ ഉപയോഗിക്കാനാകൂ എന്നതാണ് വാസ്തവം. വയസ്സും സ്ഥലവും മാത്രമായിരിക്കും, പരസ്യങ്ങൾ കാണിക്കാൻ കമ്പനി ഉപയോഗിക്കുന്ന ഒരു കൗമാരക്കാരനെക്കുറിച്ചുള്ള ഏക വിവരം. 

ഇത് കൂടാതെ, അവരുടെ പ്രായത്തിനും അവർ താമസിക്കുന്നിടത്ത് ലഭ്യമായ ഉൽപ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചുമുള്ള പരസ്യങ്ങൾ ഇവർ കാണുന്നുവെന്നും ഉറപ്പാക്കുകയും ചെയ്യും. മാർച്ച് മുതൽ, 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാണുന്ന പരസ്യങ്ങൾ "Ad topic controls" എന്ന ഓപ്ഷൻ ഉപയോഗിച്ച് നിയന്ത്രിക്കാനും കഴിയും, ഇതിന് കൂടുതൽ മാർഗ്ഗങ്ങളും ഉണ്ട്. ഒരു നിർദ്ദിഷ്‌ട പരസ്യദാതാവിൽ നിന്നുള്ള ഏതെങ്കിലും അല്ലെങ്കിൽ എല്ലാ പരസ്യങ്ങളും, ആവശ്യമില്ലെങ്കിലോ കാണാൻ താല്പര്യപ്പെടുന്നില്ലെങ്കിലോ അത് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.