ടെലികോം നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സാമഗ്രികളായ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, മൊബൈൽ ടവറുകൾ എന്നിവ അടങ്ങുന്ന ഉപകരണങ്ങൾക്ക് കേടുപാട് വരുത്തിയാൽ കേന്ദ്രം ഇനി മുതൽ പിഴ ഈടാക്കും. കേടുപാട് വരുത്തുന്ന വ്യക്തിയോ സംഘടനക്കോ ആണ് പിഴ അടക്കാനുള്ള ബാധ്യസ്ഥത. ഇന്ത്യ ടെലിഗ്രാഫ് നിയമപ്രകാരമാകും നടപടി ഉണ്ടാകുക. വരുത്തുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ചിലവുകളെ അടിസ്ഥാനമാക്കിയാണ് പിഴത്തുക കണക്കാക്കുക. ഇത് കൂടാതെ പുതിയ ഒരു പോർട്ടൽ കൂടെ കേന്ദ്രം ആരംഭിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തതാണ് ഒരുങ്ങുന്നവർ ഒരു മാസം മുൻപെങ്കിലും ഈ പോർട്ടലിലൂടെ അറിയിപ്പ് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് വർഷത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ ഫൈബർ ഒപ്റ്റിക്കൽ കട്ടുകൾ നടക്കുന്നുണ്ട്. ഇത് കാരണം ഏതാണ്ട് 3000 കോടി രൂപക്കടുത്ത് സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ടെന്നാണ് ഔദ്യോദിക കണക്കുകൾ . ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും, ടെലികോം വകുപ്പിന്റെ നാശനഷ്ടങ്ങളും പുതിയ നിയമം വഴി കുറക്കാൻ കഴിയുമെന്ന് വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.