ടെക് കമ്പനികൾക്കും ട്വിറ്റർ, മെറ്റാ, ആമസോൺ തുടങ്ങിയ വലിയ ടെക് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്കെല്ലാം 2023ഉം അത്ര നല്ല വര്ഷമായിരിക്കില്ല. റിപ്പോർട്ടുകൾ അനുസരിച്ച്, ഗൂഗിളും ആമസോണും 2023 ൽ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടാൻ സാധ്യതയുള്ളത്. ഇതിന്റെ ആദ്യപടിയെന്നോണം ജീവനക്കാരുടെ പ്രകടനം വിലയിരുത്താനുള്ള സംവിധാനമായ GRAD കൊണ്ട് വരുന്നെന്നാണ് സൂചന. പെർഫോമൻസ് മാനേജ്‌മെന്റ് സിസ്‌റ്റം ഉപയോഗിക്കുന്നത് വഴി താഴ്ന്ന പ്രകടനം കാഴ്ച വെക്കുന്നവരെ മാനേജേഴ്‌സിന് വേഗത്തിൽ കണ്ടെത്തമെന്നാണ് കരുതുന്നത്. ഇത് വഴി ഗൂഗിളിന് പിരിച്ച് വിദാൽ വേഗത്തിൽ നടത്താമെന്നാണ് കരുതുന്നത്. വരുന്ന മാസങ്ങളിൽ ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപോർട്ടുകൾ പറയുന്നത്. 

ഈ വർഷം പകുതിയോടെ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്‌റ്റം നടപ്പാക്കുമെന്നാണ് സിഎൻബിസി റിപ്പോർട്ടിൽ പറയപ്പെടുന്നത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് റിവ്യൂ സിസ്‌റ്റത്തിൽ ജീവനക്കാർക്ക് ഉയർന്ന സ്കോറുകൾ നേടുകയെന്നത് വളരെ ബുദ്ധിമുട്ടാകും. 'ദി ഇൻഫർമേഷൻ' റിപ്പോർട്ട് അനുസരിച്ച് റേറ്റിംഗ് പ്രക്രിയയിൽ ആറ് ശതമാനത്തോളം വരുന്ന മോശം പ്രകടനം നടത്തുന്ന ജീവനക്കാരുടെ എണ്ണം എടുത്ത് വയ്ക്കാൻ മാനേജർമാരോട് ആവശ്യപ്പെട്ടതായാണ് പറയുന്നത്. ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചൈ ഈ വർഷം ജീവനക്കാർ മുമ്പത്തേക്കാൾ കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളവരായിരിക്കണമെന്നും ഭാവി പ്രവചിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.