3D അവതാരങ്ങളായി ആളുകൾക്ക് സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ഇടപഴകുന്നതിന് ആഴത്തിലുള്ള സാമൂഹിക ഇടങ്ങൾ വാഗ്ദാനം ചെയ്യുന്ന സോഷ്യൽ വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ആൾട്സ്പേസ് വി ആർ അടച്ചുപൂട്ടാനുള്ള പദ്ധതികൾ മൈക്രോസോഫ്ട് പ്രഖ്യാപിച്ചു. 2017- ൽ, ആൾട്ട്‌സ്‌പേസ് വി ആർ ഇത് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് ഇടപെട്ട് പ്ലാറ്റ്‌ഫോം സ്വന്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ 2023 മാർച്ച് 10-ന് സേവനം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് മെഷ് നൽകുന്ന ഇമ്മേഴ്‌സീവ് അനുഭവങ്ങളെ പിന്തുണയ്‌ക്കുന്നതിന് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന പറയുന്നുണ്ട്. എവിടെ നിന്നും - ഏത് ഉപകരണത്തിലും - മിക്സഡ് റിയാലിറ്റി ആപ്ലിക്കേഷനുകളിലൂടെ സാന്നിധ്യവും പങ്കിട്ട അനുഭവങ്ങളും പ്രാപ്‌തമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആകും മൈക്രോസോഫ്ട് മെഷ്. മാർച്ച് അവസാനത്തോടെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷട്ട്ഡൗൺ വാർത്ത പുറത്ത് വരുന്നത്.