ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ, ബംഗളൂരുവിൽ തങ്ങളുടെ ഓഫീസുകൾ ഒഴിഞ്ഞതിന് ശേഷം, ശേഷം ഇപ്പോൾ ഡൽഹിയിലെയും മുംബൈയിലെയും കോ-വർക്കിംഗ് സ്‌പെയ്‌സുകൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഓഫീസുകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതാണ്ട് 150-ഓളം ജീവനക്കാർ മുംബൈയിലെ ബി കെ സി യി ലെ വീ വർക്ക് ഫെസിലിറ്റിയിലും 80-ഓളം പേർ ഡൽഹിയിലെ ഖുതുബ് ഏരിയയിലെ എക്‌സിക്യൂട്ടീവ് സെന്ററിലുമായാണ് ജോലി ചെയ്യുന്നത്. കമ്പനിക്കുള്ളിലെ ആഗോള മാറ്റങ്ങളാണ് ഇതിന് കാരണം, പ്രതിസന്ധികൾ കാരണം ബംഗളൂരുവിലെ കോ-വർക്കിംഗ് സ്‌പെയ്‌സ് കമ്പനി ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിലായി സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രതിമാസ വാടക നൽകാൻ കഴിയാതിരുന്നതിനാൽ സിംഗപ്പൂരിലെ ശേഷിക്കുന്ന മറ്റ് ജീവനക്കാരോട് ഓഫീസിൽ വരുന്നത് നിർത്തി വിദൂരമായി ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിരുന്നു. ക്യാപിറ്റഗ്രീൻ കെട്ടിടം വിട്ട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ച് ട്വിറ്റർ ജീവനക്കാർക്ക് ഇമെയിൽ അയക്കുകയായിരുന്നു.
Image Source : Google