മൈക്രോസോഫ്ട് കോർപ്പറേഷൻ ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. ഹ്യൂമൻ റിസോഴ്‌സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ചില റോളുകൾ ആണ് ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിക്കുന്ന പിരിച്ചുവിടലുകൾ യുഎസ് ടെക്നോളജി മേഖലയിൽ ഏറ്റവും പുതിയതാണ്, ഇവിടെ Amazon.com Inc, Meta Platforms Inc എന്നിവയുൾപ്പെടെയുള്ള കമ്പനികൾ തങ്ങളുടെ ഡിമാൻഡ് കുറയുന്നതിന്റെയും ലാഭത്തിൽ കുറവ് സംഭവിക്കുന്നതിന്റെയും ഭാഗമായി ജോലി വെട്ടിക്കുറക്കാനുള്ള തീരുമാനങ്ങളിലേക്ക് പോയിരുന്നു.
മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം ടെക് മേഖലയിലെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നത് തുടരുമെന്ന് തന്നെ സൂചിപ്പിക്കാം. അടുത്ത് തന്നെ നിരവധി എഞ്ചിനീയറിംഗ് ഡിവിഷനുകളിലെ ജോലികൾ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി, ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു,bഒരു വ്യക്തിയുടെ അഭിപ്രായത്തിൽ, മൈക്രോസോഫ്റ്റ് റിക്രൂട്ട് ചെയ്യുന്ന ജീവനക്കാരെ മൂന്നിലൊന്ന് കുറയ്ക്കുമെന്ന് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് റോളുകൾ ഒഴിവാക്കിയതായി കഴിഞ്ഞ വർഷം ജൂലൈയിൽ പറഞ്ഞിരുന്നു. ഒക്ടോബറിൽ, മൈക്രോസോഫ്റ്റ് നിരവധി ഡിവിഷനുകളിലായി 1,000-ൽ താഴെ ജീവനക്കാരെ പിരിച്ചുവിട്ടതായി വാർത്താ സൈറ്റ് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
Image Source : Google