ഇന്ത്യൻ വിപണിയിൽ ഒരു സൗണ്ട്‌ബോക്‌സിൽ സജീവമായി പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിൾ പേ. Paytm അല്ലെങ്കിൽ PhonePe എന്നിവയ്ക്ക് സമാനമായി, ഒരു വ്യക്തി നടത്തിയ ഡിജിറ്റൽ പേയ്‌മെന്റിനെക്കുറിച്ച് ശബ്‌ദ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) അധിഷ്‌ഠിത പേയ്‌മെന്റുകൾക്കായുള്ള സ്ഥിരീകരണങ്ങളെക്കുറിച്ച് വിൽപ്പനക്കാരെ അറിയിക്കുന്നതിനായാണ് ഗൂഗിൾ രാജ്യത്ത് സ്വന്തമായി ഒരു സൗണ്ട്ബോക്‌സ് പൈലറ്റ് ചെയ്യുന്നത് എന്ന് ടെക്‌ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. കമ്പനി ഇതിനെ 'സൗണ്ട്‌പോഡ് ബൈ ഗൂഗിൾ പേ' എന്ന് ബ്രാൻഡുചെയ്‌തു, നിലവിൽ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിലെ ചില കടയുടമകളുമകൾക്ക് നൽകിയിട്ടുണ്ടെന്ന് വേണം കരുതാൻ. റിപ്പോർട്ടിൽ പ്രകാരം, ആമസോൺ പിന്തുണയുള്ള ടോൺടാഗാണ് സൗണ്ട്പോഡുകൾ നിർമ്മിക്കുന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കുകൾ പ്രകാരം ഡിസംബറിലെ ഗൂഗിൾ പേയിലൂടെയുള്ള ഇടപാടുകളുടെ അളവ് നവംബറിനെ അപേക്ഷിച്ച് 7.12 ശതമാനം ഉയർന്നതായി പറയപ്പെടുന്നു.