ഗൂഗിളിനെതിരെ 1,337.76 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിന്റെ പ്രവർത്തനം സ്റ്റേ ചെയ്യാൻ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) നെ സമീപിച്ചെങ്കിലും, ഗൂഗിളിന്റെ ആവശ്യം അപ്പലേറ്റ് ട്രിബ്യൂണൽ തള്ളിക്കളയുകയും പിഴയുടെ 10 ശതമാനം കെട്ടിവെക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ഈ വിധി കാരണം രാജ്യത്ത് മൊബൈൽ ഫോണുകളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നും ഇന്ത്യയിൽ ആൻഡ്രോയിഡിന്റെ വളർച്ചയെ കാര്യമായി ബാധിക്കുമെന്നുമൊക്കെ ഗൂഗിൾ വധിച്ചിരുന്നു. 

എന്നാൽ ഗൂഗിൾ ന്റെ ഹർജി സുപ്രീം കോടതി തള്ളുകയാണുണ്ടായത്. പക്ഷെ പിഴയുടെ 10 ശതമാനം കെട്ടിവെക്കുന്നതിനായി ഗൂഗിളിന് സുപ്രീം കോടതി ഒരാഴ്ച്ചത്തെ സമയം നീട്ടി അനുവദിച്ചിട്ടുണ്ട്. 2023 മാർച്ച് 31 നാകം സി സി ഐ യുടെ ഉത്തരവിനെതിരെ ഗൂഗിളിന്റെ അപ്പീൽ തീർപ്പാക്കാൻ അപ്പലേറ്റ് ട്രിബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ പ്രീ ഇൻസ്റ്റാൾ ചെയ്യുന്ന അപ്പുകളുമായി ബന്ധപ്പെട്ട് മൊബൈൽ നിർമ്മാതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മട്ടൻ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിനോട് നോർദ്ദേശിച്ചിരുന്നു.