മൊബൈലിന്റെയും, കംപ്യൂട്ടറിന്റെയും, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും എല്ലാം നിർമ്മാണത്തിൽ എന്നും ഒരു പടി മുന്നിൽ നിൽക്കുന്ന കമ്പനിയാണ് ആപ്പിൾ. ആപ്പിൾ ഐഫോണുകൾക്കും, ആപ്പിൾ ന്റെ തന്നെ മാക് ബുക്കുകൾക്കുമെല്ലാം ലോകത്തങ്ങോളം ഇങ്ങോളം കടുത്ത ആരാധകരാണ് ഉള്ളത്. ക്യാമറയുടെ മികച്ച പ്രകടനമാണ് മിക്ക ആളുകളെയും ഐഫോണിലേക്കെത്തിക്കുന്നതിന്റെ പ്രധാന കാരണം. മാത്രമല്ല ആപ്പിൾ ഉപകരണങ്ങളുടെയെല്ലാം വേഗതയും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. ആപ്പിൾ പുറത്തിറക്കുന്ന പുതിയ മോഡൽ ഐഫോണുകൾക്കായി കാത്തിരിക്കുന്നത് നിരവധി ആളുകളാണ്. ഇങ്ങനെ ലോകം മുഴുവനും ആരാധകരുള്ള ആപ്പിൾ ഇപ്പോൾ ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലും ആരംഭിച്ചിരിക്കുകയാണ്.

ചൈനയോടുള്ള ആശ്രയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നത്. 2022 സെപ്റ്റംബറിൽ തന്നെ ഇന്ത്യയിൽ ഐഫോണിന്റെ പുതിയ മോഡൽ ആയ ഐഫോൺ 14 ന്റെ നിർമ്മാണം ആരംഭിച്ചിരുന്നു. അതോടൊപ്പം തന്നെ ഐ ഫോൺ 11 , 12 , 13 എന്നീ മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. പിഎൽഐ സ്‌കീം വഴി ഏതാണ്ട് 1000 കോടി രൂപക്കുള്ള ഐഫോണാണ് 2021 ൽ ആപ്പിൾ നിർമ്മിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. 2022 ൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഇത് 20000 കോടി രൂപയോ അതിന് മുകളിലോ ആയിരിക്കുമെന്ന് കരുതാം. ആപ്പിൾ നൽകുന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ വിറ്റഴിക്കുന്ന ഐ ഫോണുകളുടെ 85 ശതമാനവും ഇന്ത്യയിൽ തന്നെ നിർമിക്കുന്നവയാണ്.


Image Source : Google