മാർച്ച് അവസാനത്തോട് കൂടി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്ട്. പുതിയ ഫീച്ചർ ഗൂഗിളിന് ചിലപ്പോ ഒരു വെല്ലുവിളിയായേക്കാമെന്ന് പ്രതീക്ഷിക്കാം. മൈക്രോഫോഫ്ട് ന്റെ നേരത്തെ തന്നെ പ്രചാരത്തിലുള്ള ഒരു സെർച്ച് എൻജിൻ ആണ് മൈക്രോസോഫ്ട് ബിങ്ങ്. ചാറ്റ് ജി പി ടി യും ഇതിനോടകം തന്നെ ശ്രദ്ധേയമായ ഒന്നാണ്. കൃത്രിമ ബുദ്ധി ഉപയോഗിച്ച് യൂസർ സെർച്ച് ന് അനുസരിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്ന രീതിയാണിത്. ഈ സംവിധാനത്തിലൂടെ തങ്ങളുടെ സെർച്ച് എൻജിൻ ആയ ബിങ്ങ് വികസിപ്പിക്കുകയാണ് ലക്ഷ്യം. മാർച്ച് അവസാനത്തോടെ മൈക്രോസോഫ്റ്റിന് പുതിയ ഫീച്ചർ അവതരിപ്പിക്കാനാകുമെന്നും ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള സെർച്ച് എഞ്ചിൻ ഗൂഗിളിന് ഇതൊരു വെല്ലുവിളിയാകുമെന്നും സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം തന്നെ DALL-E 2 എന്ന ഒരു ഇമേജ് ജനറേഷൻ സോഫ്റ്റ്‌വെയർ Bing-ലേക്ക് സംയോജിപ്പിക്കാൻ പദ്ധതിയുള്ളതായി ഒരു ബ്ലോഗ് പോസ്റ്റിലൂടെ മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് ഓപ്പൺ എ ഐ. 2019-ൽ 1 ബില്യൺ ഡോളർ നൽകി മൈക്രോസോഫ്റ്റ് ഈ കമ്പനിയെ പിന്തുണച്ചു. ഇത് കൂടാതെ മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർകമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് വേണ്ടി രണ്ട് കമ്പനികളും ചേർന്ന് കൊണ്ട് ഒന്നിലധികം വർഷത്തെ പങ്കാളിത്തവും രൂപീകരിച്ചിരുന്നു.