കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ നിരവധി വസ്തുക്കളാണ് ട്വിറ്റർ വിറ്റഴിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുകക്ക് വിട്ടത് ട്വിറ്റർ ന്റെ ലോഗോ യിൽ കാണുന്ന പക്ഷിയുടെ ശിൽപ്പം തന്നെയാണ്. ഒരു ലക്ഷം ഡോളറിനാണ് ട്വിറ്റർ ഇത് വിറ്റഴിച്ചത്. അതായത് ഏകദേശം 81,36,450 ഇന്ത്യൻ രൂപ. 4 അടിയോളം ഉയരമുള്ള ഈ ശിൽപ്പം ആരാണ് വാങ്ങിയതെന്ന് വ്യക്തമല്ല. ട്വിറ്റർ പക്ഷിയുടെ തന്നെ ഒരു നിയോൺ ഡിസ്‌പ്ലേയ്ക്ക് 40,000 ഡോളർ ആണ് ലഭിച്ചത് അതായത് 32,54,580 ഇന്ത്യൻ രൂപ. ആയിരക്കണക്കിന് മാസ്കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണുകളുമുൾപ്പടെ നിരവധി ഉപകരണങ്ങൾ വിറ്റു.  25 ഡോളറിനും 55 ഡോളറിനും ഒക്കെയാണ് ലേലം തുടങ്ങിയത്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചിലവ് ചുരുക്കലിന്റെ ഭാഗമായുള്ള ഇലോൺ മസ്കിന്റെ പുതിയ തീരുമാനങ്ങളാണിത്. ട്വിറ്റർ വെബ്‌സൈറ്റിൽ നിന്നുള്ള വരുമാനം ഇടിഞ്ഞതും കമ്പനിക്ക് കനത്ത വെല്ലുവിളിയാണ്.