ടെലികോം ഓപ്പറേറ്റർമാർക്ക് കോളിംഗ് നെയിം ഡിസ്പ്ലേ ചെയ്യുന്നത് (സിഎൻഎപി) നിർബന്ധമാക്കേണ്ടതില്ലെന്നും എന്നാൽ അത് ഓപ്ഷണലായി നിലനിർത്തണമെന്നും ഇൻഡസ്ട്രി ബോഡി COAI വാദിച്ചു. ഇത് പറയുന്നതിനോടൊപ്പം തന്നെ അസോസിയേഷൻ TRAI യുമായി സാങ്കേതികവും സ്വകാര്യതയും ചെലവും സംബന്ധിച്ച ആശങ്കകളും പങ്കിട്ടു. ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിൽ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) സപ്ലിമെന്ററി സേവനം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ആരംഭിച്ച കൺസൾട്ടേഷൻ പ്രക്രിയയുടെ ഭാഗമായാണ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. കുറച്ചു കൂടി സിമ്പിൾ ആയി പറഞ്ഞാൽ, ആരെങ്കിലും വിളിക്കുമ്പോൾ ഫോൺ സ്‌ക്രീനുകളിൽ വിളിക്കുന്നയാളുടെ പേര് ഫ്ലാഷ് ചെയ്യാൻ സഹായിക്കുന്ന ഒരു സപ്ലിമെന്ററി സേവനമാണ് CNAP. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ഉൾപ്പെടുന്ന COAI, CNAP നിർബന്ധമായും ടെലികോം സേവന ദാതാക്കൾക്ക് ഓപ്ഷണലായിരിക്കണം എന്ന് പറഞ്ഞു.