ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ കോമേഴ്‌സ് സ്ഥാപനമാണ് ആമസോൺ. ഇലക്ട്രോണിക് ഉപകരണങ്ങളായ കംപ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ എന്നിവക്കാണ് ആമസോണിൽ ഉപഭോക്താക്കൾ ഏറെയും. ഈ കാരണം കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളാണ് ആമസോൺ നകുന്നത്. നിലവിൽ മൊബൈൽ അനുബന്ധ ഉപകരണങ്ങൾക്കാണ് വിലയിൽ ഇളവ് നൽകിയിരിക്കുന്നത്. 90 ശതമാനം ഇളവിലാണ് ഇപ്പോൾ ആമസോൺ മൊബൈൽ അനുബന്ധ ഉപകരണങ്ങൾ വിൽക്കുന്നത്. ചില ഉപകരണങ്ങൾക്ക് 95 ശതമാനം വരെയും വിലയിൽ ഇളവ് നൽകുന്നുണ്ട്.
ഹെഡ് സെറ്റുകൾ, മൊബൈൽ കെയ്സുകൾ, പവർ ബാങ്കുകൾ, സ്ക്രീൻ പ്രൊട്ടക്ടറുകൾ, ചാർജറുകൾ എന്നിവക്കെല്ലാം വൻ വിലക്കിഴിവാണ് കമ്പനി നൽകിയിരിക്കുന്നത്. വൺപ്ലസ്, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ ഉല്പന്നവും ഇതിൽ ലഭ്യമാണ്. ഹെഡ്സെറ്റ് വിഭാഗത്തിൽ തന്നെ നെക്‌ബാൻഡ്, വയേർഡ്, നോയിസ് ക്യാൻസലേഷൻ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നവയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ തന്നെ മൊബൈൽ കവറുകളുടെയും, സ്ക്രീൻ പ്രൊട്ടക്ടറുകളുടെയുമെല്ലാം ശേഖരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.