കുട്ടികൾക്ക് അനുയോജ്യമായ എഴുത്ത് രീതിയിൽ തന്നെ അസൈമെന്റ്കൾ എഴുതാനും ഹോംവർക്കുകൾ ചെയ്തു നൽകാനും കഴിവുള്ളതാണ് ചാറ്റ് ജി പി ടി എന്ന പേരിലറിയപ്പെടുന്ന ബോട്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം വഴിയാണ് ചാറ്റ് ജി പി ടി പ്രവർത്തിക്കുന്നത്. നിലവിൽ കുട്ടികൾ ഇത് ഉപയോഗിച്ച് തങ്ങളുടെ പഠന പ്രവർത്തനങ്ങൾ ചെയ്യുന്നു എന്ന മനസ്സിലാക്കിയതോടെയാണ് ന്യുയോർക്ക് സിറ്റി ഡിപ്പാർട്ട്മെൻറ് ഓഫ് എജ്യൂക്കേഷൻ അധികൃതർ പഠനോപകരണങ്ങൾ നിന്ന് ചാറ്റ് ജി പി ടി നിരോധിച്ചത്. ഇതിനോടകം തന്നെ വളരെയേറെ ശ്രദ്ധയാകർഷിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ബോട്ടാണ് ചാറ്റ് ജി പി ടി. ചാറ്റ് ജി പി ടി യുടെ നിരോധനം വാർത്തയായി വന്നതോടെയാണ് ഇലോൺ മസ്ക് ഇതിനെതിരെ പ്രതികരിച്ചത് "ഇതൊരു പുതിയ ലോകമാണ് ഗുഡ് ബൈ ഹോംവർക്ക് എന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് ഇലോൺ മസ്ക് പ്രതികരിച്ചത്. 

ആവശ്യപ്പെടുന്ന എന്തും മനുഷ്യൻ എഴുതുന്നതു പോലെ തന്നെ ടെക്സ്റ്റ് ആയി എഴുതി നൽകാൻ കഴിവുള്ളതാണ് ചാറ്റ് ജി പി ടി. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന ഇതിനെ സാങ്കേതികമായി വിളിക്കുന്നത്  റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ഫ്രം ഹ്യൂമന്‍ ഫീഡ്ബാക് (ആര്‍എല്‍എച്എഫ്) എന്നാണ്. ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാൻ ചാറ്റ് ജി പി ടി ക്ക് കഴിയും. അത് ഹോംവർക്ക് ആണെങ്കിലും ശരി മറ്റെന്ത് ചോദ്യങ്ങൾ ആണെങ്കിലും ശരി ഉപന്യാസം മുതൽ കവിത വരെ നമുക്ക് ഇതിലൂടെ എഴുതാം. ചാറ്റ് ജി പി ടി മുന്നോട്ടുവെക്കുന്നത് എല്ലാം ശരിയാകണമെന്നില്ല മറിച്ച് ഇതിൽ തെറ്റുകളും സംഭവിക്കാം. മാത്രമല്ല സോഫ്റ്റ്‌വെയർ കോഡുകളും പ്രോഗ്രം  കോഡുകളും എഴുതാൻ കഴിയും എന്നതിനാൽ ഹാക്കേഴ്‌സ് ഇത് കൂടുതൽ ഉപയോഗിക്കാനും മാൽവെയറുകൾ പുനർ സൃഷ്ടിക്കുന്നതിനും എല്ലാം സാധ്യത ഉണ്ട്.