യു എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജൻ കൂടിയായ എ സി ചരണിയയെ നിയമിച്ചു. ഇന്ത്യൻ വംശജനായ ഭവ്യ ലാൽ ആണ് നേരത്തെ ഈ പദവിയിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന് പകരമാണ് എ സി ചരണിയയെ ഈ പദവിയിൽ എത്തിക്കുന്നത്. ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് കൊണ്ട് വരുന്നതിനോടൊപ്പം തന്നെ, വലിയൊരു സംഘത്തെ നയിക്കുന്നതിൽ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ചരണിയയെന്നും ഭവ്യ ലാൽ പറഞ്ഞു. കൂടാതെ, എ സി ചരണിയയുടെ അറിവ് നാസക്ക് വേണ്ടി ഉപയോഗിക്കുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം ഇതിനോടൊപ്പം കൂട്ടിച്ചേർത്തു. 

എ സി ചരണിയയെ ചീഫ് ടെക്നോളജിസ്റ്റായി നിയമച്ചിതിനെപ്പറ്റി നാസ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. നാസയുടെ ഭരണാധികാരി ബിൽ നെൽസണ് സാങ്കേതിക നയപരിപാടികളിൽ ഉപദേശം നൽകുക എന്നതാണ് ചരണിയയുടെ ചുമതല. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള ചരണിയ ബ്ലൂ ഒറിജിൻ, വെർജിൻ ഗാലക്ടിക്, തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് നാസയിലേക്ക് എത്തുന്നത്.


Image Source : Google