മൈക്രോസോഫ്റ്റിന്റെ ചെയർമാനും സി ഇ ഒ യുമാണ് സത്യാ നദെല്ല. ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഡിജിറ്റൽ ഇന്ത്യ പോലെയുള്ള രാജ്യത്തിനെ ഡിജിറ്റൽ ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതികളെക്കുറിച്ച് ആയിരുന്നു ഇരുവരുടെയും ചർച്ച. ചർച്ചക്കും കൂടികാഴ്ചക്കും ശേഷം ട്വിറ്ററിലൂടെ മോദി ആഹ്ലാദം പങ്ക് വെച്ചു. ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിവുള്ള ആശയങ്ങളാണ് ഇന്ത്യൻ യുവാക്കളുടേതെന്നും, സാകേതിക വിദ്യകളിലും നൂതനവിധ്യകളിലുമുള്ള ഇന്ത്യയുടെ പുരോഗതി സാങ്കേതിക വിദ്യ നയിക്കുന്ന വളർച്ചയുടെ യുഗത്തിലേക്ക് രാജ്യത്തെ കൊണ്ട് പോകുകയാണെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് രാജ്യത്തെ നയിക്കുന്ന സുസ്ഥിരവും ഉൾക്കൊള്ളലിന്റെതുമായ സാമ്പത്തിക വളർച്ചക്കായുള്ള സർക്കാരിന്റെ ശ്രദ്ധ പ്രചോദനാത്മകമാണെന്ന് സത്യാ നദെല്ല ട്വിറ്ററിലൂടെ പറഞ്ഞു. ലോകത്തിന്റെ വെളിച്ചമായി മാറാൻ ഡിജിറ്റൽ ഇന്ത്യ വിഷൻ സാധ്യമാക്കുന്നതിന് രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.


Image Source : Google