2023 ടെക് ജീവനക്കാർക്ക് ദുരിതം. പ്രമുഖ ഇ കോമേഴ്‌സ് വെബ്സൈറ്റായ ആമസോൺ തങ്ങളുടെ ജീവനക്കാരിൽ നിന്നും 18000 ൽ അധികം പേരെ പിരിച്ച് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെയ്ൽസ് ഫോഴ്‌സ് കൂടി ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള തീരുമാനം അറിയിക്കുന്നത്. കാലിഫോർണിയ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അറിയപ്പെടുന്ന ഒരു സോഫ്റ്റ്‌വെയർ കമ്പനിയാണ് സെയ്ൽസ് ഫോഴ്‌സ്. തങ്ങളുടെ മൊത്തം ജീവനക്കാരിൽ നിന്നും 10 ശതമാനത്തോളം ജീവനക്കാരെ പിരിച്ച് പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം നവംബറിൽ ഏതാണ്ട് നൂറോളം പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പിരിച്ച് വിറ്റാലിനു പുറമെ ആഗോള തലത്തിലുള്ള ചില ഓഫീസുകൾ അടച്ചിട്ടേക്കുമെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. വരുമാനത്തിലുണ്ടായ ഇടിവാണ് ഈ അടച്ചു പൂട്ടലിനും പിരിച്ചുവിടലിനുമൊക്കെ കാരണമെന്നാണ് സൂചന. ആമസോണിലും പിരിച്ചുവിടൽ പോലെയുള്ള തീരുമാനങ്ങൾക്ക് കാരണം സാമ്പത്തികമായ അസ്ഥിരത ആണെന്ന് തന്നെ വേണം കരുതാൻ. ടെക് കമ്പനികളെയും, ജീവനക്കാരെയും സംബന്ധിച്ചിടത്തോളം 2023 അത്ര ശുഭപ്രതീക്ഷയിലല്ല തുടക്കം കുറിക്കുന്നതെന്ന് ഇതിലൂടെയൊക്കെ മനസ്സിലാക്കാൻ കഴിയും.