നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന്, ട്വിറ്റർ ടൈംലൈനുകളിൽ നിന്നും വ്യൂ കൗണ്ട് ടാബ് വലതുവശത്തേക്ക് മാറ്റുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചു. നിങ്ങളിൽ പലർക്കും ടൈംലൈനിന്റെ ഇടത് വശത്ത് വ്യൂ കൗണ്ട് ടാബ് കാണുന്നത് ഇഷ്ട്ടമല്ല എന്ന വ്യാപകമായ പരാതികളും അഭിപ്രായങ്ങളും ഞങ്ങൾ കണക്കിലെടുത്തുകൊണ്ട് വ്യൂ കൗണ്ട് ടാബ് ബട്ടൺ ഇടത് വശത്ത് നിന്ന് മാറ്റുകയാണെന്ന് കമ്പനി തങ്ങളുടെ ട്വിറ്റെർ പോസ്റ്റിലൂടെ അറിയിച്ചു. ഇനി മുതൽ വ്യൂ കൗണ്ട് ടാബ് ബട്ടൺ നിങ്ങൾക്ക് ട്വീറ്റ് ന്റെ വലത് വശത്ത് ലൈക് ആൻഡ്, ഷെയർ ഐക്കണിന്റെ ഇടയിലായി കാണാൻ കഴിയുമെന്നും കമ്പനി കൂട്ടിച്ചേർത്തു. അതേസമയം, ട്വിറ്റർ സി ഇ ഒ എലോൺ മസ്‌ക് ബുധനാഴ്ച പറഞ്ഞത്, ട്വിറ്റർ പരിശോധിച്ച ട്വീറ്റുകൾ മറ്റുള്ളവർക്ക് ശുപാർശ ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്, കാരണം അവ ബോട്ടുകളോ ട്രോൾ ഫാമുകളോ ആകാനുള്ള സാധ്യത കുറവാണ് എന്നാണ്.