ആപ്പിൾ അവരുടെ ജനപ്രിയമായതും ഏറെ ശ്രദ്ധ നേടിയതുമായ ഒരു ഉത്പന്നം കൂടി കാലഹരണപ്പെട്ട പ്രൊഡക്ടുകളുറെ ലിസ്റ്റിലേക്ക് ചേർത്തു. മൂന്നാം ജനറേഷൻ ഐപാഡ് മിനിയുടെ വൈഫൈ സെല്ലുലാർ മോഡലുകളാണ് കമ്പനി കലഹരണപ്പെട്ടവയുടെ ലിസ്റ്റിലേക്ക് ചേർത്തത്. ഇതിനും മുൻപന്തിയിലുള്ള ഒരുപാട് മോഡലുകൾ ഇറങ്ങിയതോടെയാണ് ഇതിനെ ഔദ്യോധികമായി ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇനി മുതൽ മൂന്നാം തലമുറ മൂന്നാം ജനറേഷൻ ഐപാഡ് മിനി വൈഫൈ സെല്ലുലാർ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ആപ്പിൾ ൽ നിന്നും ഒരു തരത്തിലുള്ള ഹാർഡ് വെയർ സർവീസും ലഭിക്കുകയില്ല.
7 വർഷത്തിലേറെയായി വിതരണം നിർത്തി വെച്ചിരിക്കുന്ന ഉല്പന്നങ്ങളെയാണ് ആപ്പിൾ കലഹരണപ്പെട്ടവയിൽ ഉൾപ്പെടുത്തുന്നത്. ഇറങ്ങിയ സമയത്ത് ഏറെ ജനപ്രിയമായ ആപ്പിളിന്റെ ഒരു പ്രോഡക്റ്റ് ആയിരുന്നു മൂന്നാം ജനറേഷൻ ഐപാഡ് മിനി. ഇത് കൂടാതെ തന്നെ നേരത്തെ, 2014 ൽ പുറത്തിറക്കിയ ഐ ഫോൺ 6 പ്ലസ് നെ ആപ്പിൾ അതിന്റെ വിന്റജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടാരുന്നു. 5 വർഷത്തിൽ ഏറെയായി വിതരണം നിർത്തി വെച്ചിരിക്കുന്നതും 7 വർഷത്തിൽ കുടാത്തതുമായ പ്രൊഡക്ടുകളെ ഉൾപ്പെടുത്തുന്ന ലിസ്റ്റ് ആണ് വിൻറ്റെജ് ലിസ്റ്റ്. ഇതിൽ ഉൾപ്പെടുന്ന ഉല്പന്നങ്ങൾക്കും ആപ്പിളിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ല.