ആപ്പിൾ തങ്ങളുടെ മാപ്‌സ് ആപ്ലിക്കേഷനിൽ പുതിയ പാർക്കിംഗ് ഫീച്ചർ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമായ ഈ അപ്ഡേറ്റിലൂടെ അടുത്തുള്ള പാർക്കിംഗ് ഓപ്ഷനുകളും ഒരു നിർദ്ദിഷ്ട സ്ഥലത്തിനടുത്തുള്ള പാർക്കിംഗ് ലഭ്യതയും മനസ്സിലാക്കി തരുന്നു. ടെക്‌ക്രഞ്ചിലൂടെ പറയുന്ന വിവരങ്ങൾ അനുസരിച്ച്, യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ പാർക്കിംഗ് റിസർവേഷൻ പ്ലാറ്റ്‌ഫോമായ സ്‌പോട്ട്‌ ഹീറോയുമായി സഹകരിച്ചാണ് ആപ്പിൾ ഈ ഫീച്ചർ ആരംഭിച്ചത്, ഇത് യുഎസിലെയും കാനഡയിലെയും മാപ്‌സ് ഉപയോക്താക്കൾക്ക് 8,000 -ലധികം സ്ഥലങ്ങളുടെ പാർക്കിംഗ് വിവരങ്ങൾ നൽകുന്നുണ്ട്. പുതിയ ഫീച്ചർ ഉപയോഗിച്ച്, ഐഫോൺ, മാക് ഉപയോക്താക്കൾക്ക് ആപ്പിൾ മാപ്‌സിൽ ഒരു ലക്ഷ്യസ്ഥാനം തിരയാനും തുടർന്ന് "More", "Parking" എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും കഴിയും, മാപ്‌സിൽ നിന്ന് പുറത്തുപോകാതെ തന്നെ ഉപയോക്താക്കൾക്ക് സ്‌പോട്ട്‌ ഹീറോ വെബ്‌സൈറ്റിലേക്ക് പോകാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർക്കിംഗ് പ്ലാറ്റ്‌ഫോം ആയ സ്‌പോട്ട്‌ ഹീറോയുടെ വെബ്‌സൈറ്റിൽ നിന്നുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങൾ തിരയാനും, സ്ഥലം കണ്ടെത്തിയതിന് ശേഷം സുരക്ഷിതമായ പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് ഒരു സ്ഥലം റിസർവ് ചെയ്യാനും ഉള്ള സൗകര്യം ലഭ്യമാണ്.


Image Source : Google