ഗൂഗിൾ മീറ്റിലെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മെച്ചപ്പെടുത്തുന്നതിനായി ഗൂഗിൾ മീറ്റിന്റെ വീഡിയോ കാൾ ആപ്പിൽ ഇമോജികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിൾ വെളിപ്പെടുത്തി. ഇത് വഴി ശബ്ദം മ്യൂട്ട് ആണെങ്കിലും ഇമോജികൾ വഴി പ്രതികരിക്കാൻ കഴിയും. അയച്ചയാളുടെ വീഡിയോ ടൈലിൽ ഇമോജികൾ ഒരു ചെറിയ ബാഡ്ജായി കാണിക്കുകയും സ്ക്രീനിന്റെ ഇടതുവശത്ത് കാണിക്കുകയും ചെയ്യും. ഇമോജികൾ അയക്കുന്നയാളുടെ ഇഷ്ട്ടനുസരണം ക്രമീകരിക്കാൻ കഴിയുന്നവയാണ്, അതായത് വ്യത്യസ്ത സ്‌കിൻ ടോണുകളിൽ നിന്ന് അയക്കുന്നയാളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാനാകും. ഡിഫോൾട്ടായി, പ്രതികരണങ്ങൾ ഓണായി തന്നെയാകും കാണാൻ കഴിയുക. എന്നാൽ, അഡ്‌മിൻ കൺസോളിൽ നിന്ന് പിന്നീട് യൂസെറിന്റെ യോജിപ്പ് അനുസരിച്ച് അവ ഓഫാക്കാൻ കഴിയും. ഇമോജി പ്രതികരണങ്ങൾക്കൊപ്പം, ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങി എല്ലാ ഉപയോക്താക്കൾക്കും "വരും ആഴ്‌ചകളിൽ" 360-ഡിഗ്രി പശ്ചാത്തലങ്ങളും Google Meet പുറത്തിറക്കും. ഗൈറോസ്കോപ്പ്/ഓറിയന്റേഷൻ ഡാറ്റ ഉപയോഗിക്കുന്നതിനാൽ ഈ പശ്ചാത്തലങ്ങൾ കൂടുതൽ ആഴത്തിലുള്ള അനുഭവം നൽകുന്നു. തുടക്കത്തിൽ, നിങ്ങൾക്ക് ഒയാസിസ്, മൗണ്ടൻ ടെമ്പിൾ, സ്കൈ സിറ്റി ഓപ്ഷനുകൾ എന്നിവ ആകും ഉണ്ടാകുക, എന്നാൽ കൂടുതൽ ഓപ്ഷനുകൾ ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
Image Source : Google