മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ ലോകത്ത് ഒന്നാമതെത്തി ഗൾഫ് രാജ്യമായ ഖത്തർ. ഒക്‌ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പുറത്തിറക്കിയ ലിസ്റ്റ് അനുസരിച്ചാണ് ഇക്കാര്യം മനസ്സിലാക്കുന്നത്. 2022 നവംബറിൽ ഖത്തറിലെ മൊബൈലുകൾക്ക് ഇൻറർനെറ്റ് വേഗം കൂടുതൽ ആയിരുന്നു. മാത്രമല്ല ഇതിനോടനുബന്ധിച്ച് രാജ്യത്ത് മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. 176.18 എം ബി പി എസ് ആയിരുന്നു നവംബറിൽ ഖത്തറിലെ ശരാശരി ഡൗൺലോഡ് വേഗത. 25.13 എം ബി പി എസ് ആയിരുന്നു അപ്‌ലോഡ് ചെയ്യുമ്പോഴുള്ള വേഗത. 

2022 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായാണ്  മൊബൈൽ ഇൻറർനെറ്റിന്റെ കാര്യത്തിൽ ഖത്തർ  റെക്കോർഡ് വേഗത്തിൽ എത്തിയത്. യു എ ഇ ആണ് വേഗതയുടെ കാര്യത്തിൽ ലിസ്റ്റിൽ രണ്ടാമതായുള്ളത്. 139 . 41 ആണ് നവംബറിലെ ഏറ്റവും വേഗമേറിയ ശരാശരി ഡൗൺലോഡ് സ്പീഡ്. 2021 നവംബറിൽ ഒന്നാംസ്ഥാനത്തായിരുന്ന യു എ ഇ യെ പിന്തള്ളിയാണ് ഇത്തവണ ഖത്തർ മുന്നിലെത്തിയത്. ശരാശരി 100 എം ബി പി എസിൽ കൂടുതൽ മൊബൈൽ ഡൗൺലോഡ് സ്പീഡ് ഉണ്ടായിരുന്ന രാജ്യങ്ങളാണ് ലിസ്റ്റിലെ ആദ്യ പത്തിൽ ഉൾപ്പെടുന്നത്.

താഴെ പറയുന്ന രാജ്യങ്ങളാണ് ലിസ്റ്റിൽ ഒന്ന് മുതൽ 10 വരെയുള്ളത്.

1. ഖത്തർ 

2. യു എ ഇ

3. നോർവേ 

4. ദക്ഷിണ കൊറിയ 

5. ഡെൻമാർക്ക്‌ 

6. ചൈന 

7. നെതർലാൻഡ്

8. മക്കാവു 

9. ബൾഗേറിയ

10. ബ്രൂണെ