News
ട്വിറ്റർ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ സേവനത്തിനായി പുതിയ വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നു
Mytechstory
ട്വിറ്റർ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിനായി പുതിയതായി ഒരു വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നതായി ട്വിറ്റർ ബുധനാഴ്ച അറിയിച്ചു, ഇതിൽ പ്രതിമാസ വിലയിൽ ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷമാണ് ട്വിറ്ററിൽ നിന്നും ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സേവനം അതായത് വെരിഫൈഡ് പ്രൊഫൈൽസ് എന്ന നിലയിലേക്ക് സബ്സ്ക്രിപ്ഷനിലൂടെ തങ്ങളുടെ പ്രൊഫൈലുകൾ എത്തിക്കാനുള്ള അവസരം ഉണ്ടായത്. ഉപയോക്താക്കൾക്ക് വെബിൽ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കായ 8$ - ഉം Apple ഉപകരണങ്ങളിൽ 11$ - ഉം നൽകി പ്രതിമാസ സബ്സ്ക്രിപ്ഷൻ എടുക്കുന്നതിന് പകരം 84 $ എന്ന വാർഷിക വിലയ്ക്ക് ഈ സേവനം സബ്‌സ്‌ക്രൈബ് ചെയ്യാനാകും. യു എസ്, കാനഡ, യു കെ, ജപ്പാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ കിഴിവ് ലഭ്യമാകുമെന്ന് ട്വിറ്റർ അറിയിച്ചു.