ഫോണുകൾക്കും മാറ്റ് അനുബന്ധ ഉപകരണങ്ങൾക്കും റിപ്പബ്ലിക്ക് ഡേയോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് ആമസോൺ നൽകുന്നത്. ആപ്പിൾ, വൺപ്ലസ്, റെഡ്മി, സാംസങ്, ഓപ്പോ എന്നീ സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ പ്രഖ്യാപിച്ചു. ഏറെ ജനപ്രിയമായ ഇ-കൊമേഴ്സ് സൈറ്റായ ആമസോണിന്റെ ഇന്ത്യയിലെ പ്രധാന എതിരാളി ഫ്ലിപ്കാർട് തന്നെയാണ്. ഇത്തവണ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്ൽ നേരത്തെ തന്നെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 15ന് ആരംഭിക്കുന്ന സെയിൽ ജനുവരി 20 വരെയാണ് നടക്കുന്നത്. നേരത്തെ ജനുവരി 17 ന് സെയിൽ ആരംഭിക്കാനാണ് ആമസോൺ തീരുമാനിച്ചിരുന്നത്.

ഫ്ലിപ്കാർട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയിൽ ജനുവരി 15 നാണ് ആരംഭിക്കുന്നത്. അത് കരണമായാണ് ആമസോണും തങ്ങളുടെ ഗ്രേറ്റ് റിപ്പബ്ലിക്കഡേ സെയ്ൽ 15 ലേക്ക് മാറ്റിയത്. കൂടാതെ ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ള ഉപയോക്താക്കൾക്ക്  ഗ്രേറ്റ് റിപ്പബ്ലിക്കഡേ ഓഫറുകൾ ഒരു ദിവസം മുമ്പ് തന്നെലഭ്യമായി തുടങ്ങും, അതായത് ജനുവരി 14 മുതൽ പ്രൈം മെമ്പർമാർക്ക് ഇത് വഴി ഉൽപ്പന്നങ്ങൾ വാങ്ങാം.  ഏതാണ്ട് ഒരേ സവിശേഷതകൾ ഉൾപ്പെടുന്ന ഫോണുകളാണ് ഐ ഫോൺ 13 , ഐ ഫോൺ 14 അത് കൊണ്ട് തന്നെ ഐ ഫോൺ 13 ന് ആവശ്യക്കാരേറെയാണ്. ഐഫോൺ 13 ന് വലിയ വിലക്കുറവ് ലഭിക്കുമെന്നാണ് ടീസറുകൾ വഴി അറിയാൻ കഴിയുന്നത്. ഇതെല്ലാം കൂടാതെ സെയിൽ നടക്കുന്ന സമയത്ത് 10,999 രൂപ മുതലുള്ള 5ജി ഫോണുകൾ വിൽപന നടത്തുമെന്നും ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.