ഹ്രസ്വ വിഡിയോകൾ ചെയ്യാനായി ഉപയോഗിക്കുന്ന, എന്റർടൈൻമെന്റ് വിഭാഗത്തിൽ വരുന്ന ആപ്പാണ് ടിക്‌ടോക്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെതാണ് ടിക്‌ടോക് എന്ന ആപ്പ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആളുകൾക്കിടയിൽ വലിയ ഇഷ്ട്ടം ജനിപ്പിക്കാൻ ഈ ആപ്പിന് കഴിഞ്ഞു. എന്നാൽ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ആപ്പ് നിരോധിക്കപ്പെട്ടതോടെ ആപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഈ കമ്പനിയുടെ വിജയമാവർത്തിക്കാൻ ഫേസ്ബുക്കും ഗൂഗിളും അടക്കം ശ്രമിച്ചിരുന്നു എങ്കിലും അത്ര എളുപ്പമായിരുന്നില്ല. എന്നാൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടിക്‌ടോക് ണ് സമാനമായ ഒരു ആപ്പ് നിർമ്മിക്കാനൊരുങ്ങുകയാണ് മറ്റൊരു ചൈനീസ് കമ്പനി. ലോകത്തെ ഏക സൂപ്പർ ആപ്പായ വെ ചാറ്റിന് പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയായ ടെൻസെൻറ് ആണ് സ്വന്തം ടിക്‌ടോക് ആപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ അത് വിജയിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.